2021, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

24/09/2021 ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ; Today's top education news

                                     


ISROയുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ് സി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്(ഐഐഎസ് യു) ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ് സി) എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ നടക്കും. വുമൺ ഇൻ സ്പേസ് എന്നതാണ് വാരാചരണ പരിപാടിയുടെ വിഷയം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഓൺലൈൻ മത്സരങ്ങളും ഉണ്ടാകും.പരിപാടികളിൽ പങ്കെടുക്കാൻ ഇന്നുമുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്ത് കുട്ടികളെ എൻറോൾ ചെയ്യിക്കാം.യുപി വിഭാഗത്തിന് ഫണ്ടമെന്റൽസ് ഒഫ് സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഒരു മണിക്കൂർ നീളുന്ന ക്ലാസ്സ് നടക്കും.ക്ലാസിന്റെ സമയം പിന്നീട് അറിയിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ഫണ്ടമെന്റൽസ് ഒഫ് റോക്കറ്ററി, സാറ്റലൈറ്റ് ടെക്നോളജി ആൻഡ് ഫീൽഡ്സ്(പ്രൊപ്പൽഷൻ,നാവിഗേഷൻ,കൺട്രോൾ) എന്നിവയിലാണ് ക്ലാസുകൾ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഒക്റ്റോബർ 4 മുതൽ 10വരെ ഏതു ദിവസവും വിദ്യാർഥികൾക്ക് പങ്കെടുക്കാം.വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ഉണ്ട്. പ്രത്യേക ചോദ്യോത്തര പരിപാടിയിൽ വിദഗ്ധർ ഉത്തരം നൽകും.

ആശയങ്ങളും സ്വപനങ്ങളും അവതരിപ്പിക്കാം

സ്പേസ് ഹാബിറ്റാറ്റ് ചലഞ്ച് വിദ്യാർഥികൾക്ക് അവരുടെ ചിന്താശേഷിയെ ബഹിരാകാശ മേഖലയ്ക്കനുയോജ്യമായി ഉപയോഗപ്പെടുത്താവുന്ന പരിപാടിയാണിത്. പുതിയ ഒരു ലോകം കണ്ടെത്തി അവിടെ സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന ദൗത്യത്തെ വിദ്യാർഥികൾക്കു കുറിപ്പു രൂപത്തിൽ അവതരിപ്പിക്കാം. രജിസ്ട്രേഷൻ ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിൽ മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളുള്ള ടീമുകളായി വേണം പങ്കെടുക്കാൻ.

പ്രശ്നോത്തരി

8മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്പേസ് എന്ന വിഷയത്തിലുള്ള ക്വിസ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക. പ്രാഥമിക മത്സരം ഒക്റ്റോബർ 3നും സെമിഫൈനൽ മത്സരം ഒക്റ്റോബർ 7നും ഫൈനൽ മത്സരം ഒക്റ്റോബർ 10നും വീഡിയോ കോൺഫറൻസ് വഴി നടക്കും. സെപ്റ്റംബർ 28 വരെയാണ് ഇതിനുള്ള രജിസ്ട്രേഷൻ സമയം.

ചിത്രരചന

സ്കൂൾ കുട്ടികൾക്ക് മൂന്നു സോണുകളിലായാണ് മത്സരം. എൽപി, യുപി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ബഹിരാകാശ വാരത്തിന്റെ ആശയമായ വുമൺ ഇൻ സ്പേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ രജിസ്ട്രേഷനു ശേഷം നൽകും. ചിത്രങ്ങൾ ഓൺലൈനിൽ അയയ്ക്കണം.

പ്രസംഗമത്സരം

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരം നടക്കും. മൂന്നു സോണുകളിലായി മലയാളം,ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിൽ മത്സരിക്കാം. ഓരോ സോണിലും ഓരോ ഇനങ്ങളിൽ സമ്മാനങ്ങൾ നൽകും.

വെർച്വൽ ഓപ്പൺ ഹൗസ്

ഒക്ടോബർ 5ന് നടക്കുന്ന പരിപാടിയിൽ ഏതു പ്രായത്തിലുമുള്ളവർക്കും പങ്കെടുക്കാം.ശാസ്ത്രജ്ഞർ നടത്തുന്ന ക്ലാസുകൾക്ക് പുറമെ ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങളുടെ പ്രദർശനവും മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.

ആസ്ട്രോ ഫോട്ടോഗ്രഫി

വിദ്യാർഥികൾക്ക് ഇസ്രോ മെന്റർമാരുമായി സംവദിക്കാനും ആസ്ട്രോ ഫോട്ടോഗ്രഫി പഠിക്കാനും ഉതകുന്നതാണ് ഈ മത്സരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.തുടർന്നുള്ള വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കും. ഫോൺ :9446177376 ഇമെയിൽ: elocution@lpsc.com

രക്ഷിതാക്കൾ കുട്ടികളെ വിടാൻ തയ്യാറല്ല; മാളയിലെ സിബിഎസ്ഇ സ്കൂൾ നവംബറിൽ തുറക്കില്ല

നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നതിനോടുള്ള രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ മാളയിലെ രാജ ഡേവിസ് ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ നടത്തിയ ഓൺലൈൻ സർവേയിൽ കുട്ടികളെ വിടില്ലെന്ന നിലപാടിൽ 75% പേർ. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് നവംബറിൽ സ്കൂൾ തുറക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനമെടുത്തു. നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു എന്ന വാർത്തകൾ വന്നതുമുതൽ സ്കൂളിലെ വാട്സ്ആപ് ഗ്രൂപ്പിൽ എതിർപ്പുകൾ ഉയർന്നത്തോടെയാണ് സ്കൂൾ അധികൃതർ ഓൺലൈൻ സർവേ നടത്തിയത്. ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാൻ തയ്യാറല്ലെന്ന നിലപാടെടുത്തു. ഡിസംബർ വരെ ഓൺലൈൻ ക്ലാസുകൾ മതിയെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ സർക്കാർ മാനദണ്ഡ പ്രകാരം ക്ലാസുകൾ നടത്താൻ ഇരട്ടി അദ്ധ്യാപകരെ നിയമിക്കേണ്ടി വരുമെന്ന് മാനേജ്മെന്റും ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചു: കർശന സുരക്ഷ

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. സുപ്രീം കോടതിയുടെ അനുമതിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. രാവിലെ 9.40ന്പ രീക്ഷ ആരംഭിച്ചു. 20 മിനുട്ട് കൂൾ ഓഫ് ടൈം അനുവദിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY(OLD), ELECTRONIC SYSTEMS പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് Entrepreneurship Development പരീക്ഷയുമാണ് നടക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 28ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH പരീക്ഷകളാണ് നടക്കുക 28ന് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ Chemistry /History/Business studies പരീക്ഷകൾ നടക്കും.ഇന്ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13നാണ് അവസാനിക്കുക. ഹയർ സെക്കൻഡറിയിൽ ഇന്ന് പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്.

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്: 3,093 ഒഴിവുകൾ

നോർത്തേൺ റെയിൽവേയിൽ അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 3,093 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 20 നകം അപേക്ഷ സമർപ്പിക്കണം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് http://rch.org- ൽ ഓൺലൈനായി അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

http://rrcn.org വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഹോംപേജിൽ വായിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, “ആക്റ്റ് അപ്രന്റിസിന്റെ ഇടപെടൽ" ഓൺലൈൻ അപേക്ഷ സ്വയം രജിസ്റ്റർ ചെയ്യുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇമെയിൽ ഐഡിയിലോ മൊബൈൽ നമ്പറിലോ പാഡ് ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

യോഗ്യത

നോർത്തേൺ റെയിൽവേ സെപ്റ്റംബർ 14 -ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ITI) സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം.

പ്രായപരിധി

ഉദ്യോഗാർത്ഥികൾ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്.സി /എസ്ടി അപേക്ഷകരുടെ ഉയർന്ന പ്രായപരിധി അഞ്ച് വർഷവും ഒബിസി അപേക്ഷകർക്ക് മൂന്ന് വർഷവും ഇളവ് നൽകും.

                  University Announcements

Kerala University:                                          കേരള സർവകലാശാല

കേരള സർവകലാശാല ബിരുദ പ്രവേശനം 2021

കേരളസർവകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുളള അവസരം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം നൽകുന്നതാണ്. സെപ്റ്റംബർ 25 മുതൽ 29 വരെയുളള കാലയളവിൽ പുതിയ രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി സെപ്റ്റംബർ 2021 പരീക്ഷകൾ ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.സി.എ. (2015 സ്കീം - റെഗുലർ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28, 29 തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2021 ഒക്ടോബർ 7 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും മൂന്നും വർഷ ബി.കോം. ത്രീമെയിൻ വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ എം.ഫിൽ. മലയാളം (2019 - 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (2014 സ്കീം - മേഴ്സി & സപ്ലിമെന്ററി, 2018 സ്കീം റെഗുലർ & സപ്ലിമെന്ററി) (ഫുൾടൈം (യു.ഐ.എം. ഉൾപ്പെടെ)/ട്രാവൽ & ടൂറിസം/ റെഗുലർ - ഈവനിംഗ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷപരിശോധനയ്ക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം.പി.എ., ബി.പി.എഡ്.,പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എൽ.എൻ.സി.പി.ഇ.) യിൽ നടത്തുന്ന ഒന്നാം വർഷ എം.പി.ഇ., ബി.പി.എഡ്.(രണ്ട് വർഷം), പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

MG University:                                                എംജി സർവകലാശാല

എം.ജി. ബിരുദ പ്രവേശനം ഇന്നു (സെപ്തംബർ 25) കൂടി

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദപ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൻ കീഴിൽ ഇതുവരെയുള്ള നാല് അലോട്മെന്റ് ലിസ്റ്റുകളിൽ ഏതിലെങ്കിലും ഉൾപ്പെട്ട് ബന്ധപ്പെട്ട കൊളജുകളിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് കോളജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പാക്കാൻ ഇന്ന് (സെപ്തംബർ 25) വൈകിട്ട് നാല് മണി വരെ അവസരം.

നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കാത്തവരുടെ അലോട്മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിന്റെ അഭാവത്തിൽ ഇതുസംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.

നാലാം അലോട്മെന്റിന്ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താൽക്കാലിക അലോട്മെന്റ് അനുവദിക്കുകയുള്ളൂ.

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റഗുലർ/സപ്ലിമെന്ററി -ദ്വിവത്സരം) പരീക്ഷകൾ ഒക്ടോബർ 20 ന് ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ - റഗുലർ), 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2016 – 2018 അഡ്മിഷൻ സപ്ലിമെന്ററി/ 2015 അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11 വരെ അപേക്ഷിക്കാം.2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് (എം.ടി.ടി.എം. - 2019 അഡ്മിഷൻ - റഗുലർ, 2016, 2017, 2018 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University:                                കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

2021-22 അദ്ധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 115 രൂപയും മറ്റുള്ളവർക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്, രജിസ്ട്രേഷൻ സമയത്ത് മൊബൈലിൽ ഒ.ടി.പി. വെരിഫിക്കേഷൻ ഉണ്ടാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. അപേക്ഷയിൽ തിരുത്തലുകൾക്ക് പിന്നീട് അവസരമുണ്ടാകും.പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളിലും അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (https:// admission.uoc.ac.in)

പാർട്ട് ഒന്ന്, പാർട്ട് രണ്ട് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം

റഗുലർ, പ്രൈവറ്റ്, എസ്.ഡി.ഇ. വാർഷിക സ്കീമിൽ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂർത്തീകരിച്ച് ഒന്ന്, രണ്ട് വർഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി പാർട്ട് ഒന്ന്, പാർട്ട് രണ്ട് വിഷയങ്ങളിൽ സപ്തംബർ 2021 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്സൈറ്റിലുള്ള രജിസ്ട്രേഷൻ ലിങ്ക് വഴി ഒക്ടോബർ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പർ ഉള്ളവർ തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാൻ രശീതും സഹിതം നവംബർ 05-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ ലഭ്യമാക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ് പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

2018 ബാച്ച് നാലാം സെമസ്റ്റർ ബി.വോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഏപ്രിൽ 2020 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 29-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്കീം, 2019 മുതൽ പ്രവേശനം ഒന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്കീം, 2019 പ്രവേശനം നവംബർ 2020 പരീക്ഷക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷക്കണം. നേരത്തേ ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഓൺലൈൻ ലിങ്ക് ഒക്ടോബർ 7 വരെ സൈറ്റിൽ ലഭ്യമാകും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ എം.ബി.എ. (ഈവനിംഗ്), രണ്ടാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂലൈ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University:                                      കണ്ണൂർ സർവകലാശാല

B.Ed ഏകജാലക പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 02/10/2021, 5.P.M നു മുൻപായി അപേക്ഷിക്കണം. 

രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും, WWW.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

Community, Management,,Sports mi quota കളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ/സെന്ററുകളിൽ ഹാജരാക്കേണ്ടതാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീ :Rs 555/- (SC/ST- Rs 170/-) . ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്

Help Line No : 0497 2715261, 7356948230 e-mail id :bedsws@kannuruniv.ac.in

പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

ഒന്നാം വർഷ ബി. എ. അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 ഒന്നാം വർഷ ബി.എ അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ഒക്ടോബർ 5 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www. kannuruniversity.ac.in) ലഭിക്കും.

എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം -പ്രവേശനം

കണ്ണൂർ സർവകശാലയുടെ പരിധിയിൽ വരുന്ന പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിലെ 2021-22 വർഷം എം.എ ഭരതനാട്യം, ബി.എ ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2011 ഒക്ടോബർ 8 വരെ പ്രസ്തുത കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www. kairnuruniversity. ac.in) ലഭിക്കും കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക (www. lasyafinearts.com Phone: 9847260010)

ഹോൾടിക്കറ്റ്

28.09.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഏപ്രിൽ 2021 പരീക്ഷയുടെ (റഗുലർ/വിദൂര വിദ്യാഭ്യാസം) ഹാൾടിക്കറ്റുകളും ടൈംടേബിളും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾടിക്കറ്റിന്റെ പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷ പിന്നീട് നടത്തും. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. നമ്പർ: 04972715478

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം. എഡ്., നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 25.09.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 28.09.2021 നകം സർവകലാശാലയിൽ ലഭിക്കണം.ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 25.09.2021 മുതൽ 28.09.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 01.10.2021 നകം സർവകലാശാലയിൽ ലഭിക്കണം.

ടൈംടേബിൾ

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ യു. ജി. പി. ജി. എം. എഡ്., എം. എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഒഴികെ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂരിൽ വച്ച് 27.09.2021 ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ '2K6EE607(PR)ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II പ്രായോഗിക പരീക്ഷകൾ 29.09.2021 ലേക്ക് മാറ്റിവച്ചിരിയ്ക്കുന്നു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. എൽ. ഐ. എസ് സി. റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. എ. ഭരതനാട്യം, നവംബർ 2020 പ്രായോഗിക പരീക്ഷകൾ 28.09.2021 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ചു നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

LLM സീറ്റ് ഒഴിവ്

സർവകലാശാലയുടെ തലശ്ശേരി നിയമ വകുപ്പിൽ 2021-22വർഷത്തേക്കുള്ള LLM പ്രവേശനത്തിനു താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. SC -3 , ST -1, OBX -1. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 28-09-2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. Contact Number: 9961936451.

0 comments: