2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    


സർവകലാശാലകൾ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണമെന്ന് ഗവർണർ

സർവകലാശാലകൾ വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്ത അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്. ‘സ്വയം’ പോർട്ടൽ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളുടെ എണ്ണം വർദ്ധിപ്പിക്കണം. സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾക്ക് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചാരം നൽകണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓൺലൈൻ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകൾ സംഭാവന ചെയ്യമെന്നും അദ്ദേഹം നിർദേശിച്ചു. ഡിജിറ്റൽ അന്തരം കുറയ്ക്കാനായി അദ്ധ്യാപകരെ ഓൺലൈൻ അദ്ധ്യാപന മാർഗങ്ങളിൽ പ്രാപ്തരാക്കണമെന്നും വിദ്യാർത്ഥികളുടെ പരാതികളിൽ എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും യോഗം ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കൾ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ധോദാവത്, കേരള, എംജി, കലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ശ്രീശങ്കര, കേരള കാർഷിക സർവകലാശാല വിസിമാർ യോഗത്തിൽ പങ്കെടുത്തു. യോഗം സെപ്റ്റംബർ 16 ന് സമാപിക്കും.

എൻഎസ്ക്യുഎഫ് പാഠ്യപദ്ധതി: ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാകുന്നു

നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് പദ്ധതി പ്രകാരം സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. എൻഎസ്ക്യുഎന്റെ ഭാഗമായുള്ള വിവിധ ജോബ്റോളുകളെ അധികരിച്ചുള്ള ഉള്ളടക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും ചേർന്ന് തയ്യാറാക്കുന്നത്. Distribution Lineman, Computer Network, Gardner, Sales Associate എന്നീ ജോബ് റോളുകളുടെ ഒന്നാംഘട്ട ഉള്ളടക്കങ്ങൾ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി പ്രകാശിപ്പിച്ചു. എസ്.ഐ.ഇ.ടിയുടെ വരുന്ന അധ്യയന വർഷത്തെ പ്രവർത്തനങ്ങളിൽ വൊക്കേഷണൽ വിഭാഗത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐഎഎസ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വൊക്കേഷണൽ ഹയർസെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം അനിൽകുമാർ പി.വി., കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ റിയാസ് എ.എം, ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ജയ, എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എ.എസ്.സി)യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, പൂനെ, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒഴിവുകൾ. ആകെയുള്ള 400 ഒഴിവിലേക്ക് പുരുഷന്മാർക്കു മാത്രമാണ് അവസരം.

തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

സിവിലിയൻ മോട്ടർ ഡ്രൈവർ

വിഭാഗത്തിൽ 115 ഒഴിവുകൾ ഉണ്ട്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. മോട്ടർ ഡവിങ് ലൈസൻസ്, 2 വർഷ പരിചയം എന്നിവ നിർബന്ധമാണ്. പ്രായം 18നും 27നും ഇടയിൽ. ശമ്പളം:19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ക്ലീനർ തസ്തികയിൽ 67 ഒഴിവുകളാണ് ഉള്ളത്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

കുക്ക് തസ്തികയിൽ 15 ഒഴിവുകൾ ഉണ്ട്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. പാചകനൈപുണ്യം വേണം. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.

സഫായ് വാലയുടെ 7 ഒഴിവുകൾ ഉണ്ട്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷ സർപ്പിക്കേണ്ട വിധം

ഓഗസ്റ്റ് 28ലെ സെപ്റ്റംബർ 3 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാലിൽ അപേക്ഷിക്കണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സെപ്റ്റംബർ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.

ലേബർ, സഫായ് വാല ഒഴിവുകലിലേക്കുള്ള അപേക്ഷകൾ അയക്കേണ്ട വിലാസം The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre South-2ATC, Agram Post, Bangalore-07.

ഈ വർഷം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടുതൽ വിദ്യാർത്ഥികൾ

ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി. 2020 -21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് മുപ്പത്തിയെണ്ണായിരത്തി 38,234 കുട്ടികളായി ചുരുങ്ങി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സെപ്റ്റംബർ 17  വെള്ളിയാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 17 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42,

ഡിജി മീഡിയ - 149,

സിറ്റി ചാനൽ ചാനൽ നമ്പർ - 116,

ഡിഷ് ടിവി - 624,

വീഡിയോകോൺ ഡി2എച്ച് - 642,

സൺ ഡയറക്ട് - 240

          University Announcements

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി, മൈക്രോബയോളജി റെഗുലർ/സപ്ലിമെന്ററി (ഒക്ടോബർ 2020) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.കേരളസർവകലാശാല 2021 ജൂലൈയിൽ നടത്തിയ അവസാന വർഷ ബി.ബി.എ. (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓഫ്ലൈനായി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ (ആഗസ്റ്റ് 2021) സെപ്റ്റംബർ 27 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (2018 അഡ്മിഷൻ റെഗുലർ, 2014 സ്കീം സപ്ലിമെന്ററി), 2021 ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (2014 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 23, 24, 27, 28 തീയതികളിലും സെപ്റ്റംബർ 29, 30 തീയതികളിലും അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.

ടൈംടേബിൾ

കേരളസർവകലാശാല 2021 സെപ്റ്റംബറിൽ ആരംഭിക്കുന്ന ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഒൻപതാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി സെപ്റ്റംബർ 18, 20, 22 തീയതികളിൽ (ഇ.ജെ. X- പത്ത്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്.) മാർച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധയനക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.VII - ഏഴ്) സെപ്റ്റംബർ 20 മുതൽ 23 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

കേരളസർവകലാശാല 2021 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.കോം. ആന്വൽ സ്കീം (പ്രൈവറ്റ്, ഇംപ്രൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പാർട്ട് മൂന്ന് ഏപ്രിൽ 2021 പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ.

പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികളിൽ രജിസ്റ്റർ നം.3031703142, 3031903005 മുതൽ 3031903103 വരെയുളളവർ കാഞ്ഞിരംകുളം കെ.എൻ.എം. ആർട്സ് ആന്റ് സയൻസ് സെൽഫ്ഫിനാൻസിംഗ് കോളേജിലും ഒന്നാം വർഷ സപ്ലിമെന്ററി വിദ്യാർത്ഥികളിൽ രജിസ്റ്റർ നം. 1403209 മുതൽ 1403231 വരെയും 3031503047 മുതൽ 3031503242 വരെയും 3031603001 മുതൽ 3031603046 വരെയും 3031703005 മുതൽ 3031703149 വരെയും 3031803001 മുതൽ3031803393 വരെയുളളവർ ഗവൺമെന്റ് ആർട്സ് കോളേജിൽതന്നെ പരീക്ഷ എഴുതണം.

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ രജിസ്റ്റർ നം. 3031912004 മുതൽ 3031912302 വരെയുളള ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ കൊച്ചുവേളി ശംഭുവട്ടം ഗവ.എൽ.പി.എസിലെ യു.ഐ.ടി. വേളിയിലും രജിസ്റ്റർ നം. 3032012001 മുതൽ 3032012200 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികൾ ഉതിയാർമൂല എൽ.പി.എസ്. കാട്ടായിക്കോണത്തെ യു.ഐ.ടി. കാട്ടായിക്കോണത്തും രജിസ്റ്റർ നം. 3032012201 മുതൽ 3032012219 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികളും എല്ലാ സപ്ലിമെന്ററി വിദ്യാർത്ഥികളും വർക്കല ശിവഗിരി എസ്.എൻ.ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും (എസ്.എൻ.കോളേജ് വർക്കലയ്ക്ക് സമീപം) പരീക്ഷ എഴുതണം.

ചേർത്തല സെന്റ്.മൈക്കിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ പരീക്ഷ എഴുതണം.

കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജാ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും അഞ്ചൽ സെന്റ്.ജോൺസ് കോളേജിലും ചേർത്തല എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നം.762101 മുതൽ 762135 വരെയുളള വിദ്യാർത്ഥികൾ ചേർത്തല എൻ.എസ്.എസ്. കോളേജിൽ പരീക്ഷ എഴുതണം.

ചാത്തന്നൂർ എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളേജിലും തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും ചാവർകോട് സി.എച്ച്.എം.എം.കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും നെടുമങ്ങാട് ഗവ.കോളേജ്, തിരുവനന്തപുരം ആർട്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും പിരപ്പൻകോട് ഗവൺ.ഹയർസെക്കന്ററി സ്കൂൾ ക്യാമ്പസിലെ യു.ഐ.ടി. പിരപ്പൻകോടും പരീക്ഷ എഴുതണം.

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും കാട്ടാക്കട ക്രിസ്റ്റിൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും തോന്നയ്ക്കൽ ശ്രീ സത്യസായ് ആർട്സ് ആന്റ് സയൻസ് കോളേജിലും കൊല്ലം ടി.കെ.എം., കൊല്ലം ഫാത്തിമ മാതാ കോളേജ്, കൊല്ലം എസ്.എൻ.കോളേജ് ഫോർ വിമൻ എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളും പുനലൂർ എസ്.എൻ.കോളേജിലും പരീക്ഷ എഴുതണം.

ആറ്റിങ്ങൽ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച 2018 അഡ്മിഷൻ വിദ്യാർത്ഥികൾ മാത്രം നിലമേൽ എൻ.എസ്.എസ്. കോളേജിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓൺലൈൻ വിദ്യാർത്ഥികളും തിരുവനന്തപുരം എം.ജി.കോളേജിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2020 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.സി.ജെ - പി.ജി. സി. എസ്.എസ് (സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ സെപ്തംബർ 27ന് മുൻപ് ഓൺലൈനായി നൽകണം.

2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി എസ് എസ് - എം.എസ് സി ഫിസിക്സ് - റഗുലർ/ സപ്ലിമെന്ററി, പി.ജി.സി എസ് എസ് - എം.എസ് സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ സെപ്തംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് 160 രൂപാ നിരക്കിലും ഫീസടക്കണം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മെയിൽ നടന്ന നാലാം വർഷ ബി.എസ് സി. നഴ്സിംഗ് (റഗുലർ) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം.

എം ജി - പി.ജി., ബി.എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബി.എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഒക്ടോബർ ഒന്ന് വരെ നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് പ്രവേശനത്തിനുള്ള അപേക്ഷഫീസ് ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകൾ അന്ന് തന്നെ രാത്രി 11.55 വരെ സ്വീകരിക്കും.

ട്രയൽ അലോട്മെന്റ് ഒക്ടോബർ 7നും ആദ്യ അലോട്മെന്റ് ഒക്ടോബർ 13നും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഒക്ടോബർ 19, 20 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്ടോബർ 18ന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് 18നകം തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്മെന്റുകൾ യഥാക്രമം ഒക്ടോബർ 25നും നവമ്പർ ഒന്നിനും പ്രസിദ്ധീകരിക്കും.

ബിരുദാനന്തര ബിരുദ, ബി.എഡ് ക്ലാസുകൾ നവമ്പർ മൂന്നിന് തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിൽ പ്രിൻസിപ്പാൾ നിയമനം

സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിലേക്ക് പ്രിൻസിപ്പാൾ നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവർക്കായി അഭിമുഖം 27-ന് രാവിലെ 9.45-ന് ഭരണ കാര്യാലയത്തിൽ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.

കോവിഡ് സ്പെഷ്യൽ പരീക്ഷാലിസ്റ്റ്

നാലാം സെമസ്റ്റർ എം.എഡ്. ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.വി.സി., ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 29-ന് തുടങ്ങും.

നോൺ സി.യു.സി.എസ്.എസ്. 2001 മുതൽ 2009 വരെ പ്രവേശനം ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കുള്ള ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 4-ന് തുടങ്ങും. ഹാൾടിക്കറ്റ് 27 മുതൽ പരീക്ഷാഭവനിൽ നിന്നും വിതരണം ചെയ്യും. 2018 പ്രവേശനം ബി.വോക് അഗ്രിക്കൾച്ചർ അഞ്ചാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 22, 23 തീയതികളിൽ നടക്കും.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 20, 22 തീയതികളിൽ നടക്കും. രജിസ്റ്റർ നമ്പർ THASDCM637 മുതൽ THASDCM866 വരെ പരീക്ഷാ കേന്ദ്രം എലത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലേക്ക് മാറ്റിയിരിക്കുന്നു. പ്രസ്തുത രജിസ്റ്റർ നമ്പർ ഉള്ളവർ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പുതിയ ഹാൾട്ടിക്കറ്റുമായി വേണം പരീക്ഷക്ക് ഹാജരാകാൻ.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ 2017 മുതൽ പ്രവേശനം രണ്ടാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഒക്ടോബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് കോഴിക്കോട്, കിളിയനാട് ഐ.എച്ച്.ആർ.ഡി. കോളേജിൽ കേന്ദ്രം ലഭിച്ചവർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പരീക്ഷക്ക് ഹാജരാകണം. കോഴിക്കോട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷാ കേന്ദ്രമാണ് കിളിയനാട് ഐ.എച്ച്.ആർ.ഡി. കോളേജ്

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോർട്സ് ഗ്രേസ് മാർക്ക്

2020-21 അദ്ധ്യയന വർഷത്തിൽ അവസാന വർഷ ബിരുദ/ബിരുദാന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷകൾ, ഹാൾ ടിക്കറ്റ്, സംസ്ഥാന/ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേ ഷൻ, കണ്ണൂർ സർവ്വകലാശാല ക്യാംപസ്, പി.ഓ മാങ്ങാട്ടുപറമ്പ കണ്ണൂർ-670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. (പ്രൊഫോർമ www. kannuruniversitydpe.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്). കായിക മത്സരത്തിൽ പങ്കെടുത്തവർ അവർക്ക് അർഹതപ്പെട്ട കൂടിയ മാർക്കിന് വേണ്ടി മാത്രമേ അപേക്ഷിക്കാവൂ.

കോഴ്സുകൾ പൂർത്തിയാക്കിയവരുടെ അപേക്ഷകൾ നിർബന്ധമായും സെപ്റ്റംബർ 22 ന് വൈകിട്ട് 5 മണിക്ക് മുൻപായി മാങ്ങാട്ട് പറമ്പ് ക്യാംപ സിൽ എത്തിക്കേണ്ടതാണ്. വൈകിലഭിക്കുന്ന അപേക്ഷകളും, ഭാഗികമായി ലഭിക്കുന്ന അപേക്ഷകളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ലാബ് അസിസ്റ്റൻറ് നിയമനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക്, ഈഴവ/തിയ്യ/ബിലവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ / കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ് വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ അഭികാമ്യം.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 18.09.2021 നു രാവിലെ 11.00 നു സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.ബി.എ ,നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, ആറാം സെമസ്റ്റർ എം.സി.എ (സി സി എസ് എസ് റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2021 പരീക്ഷകളുടെ പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.ഉത്തരക്കടലാസുകളുടെ പുനഃ മൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന | ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 29 .09 2021 ന് വൈകുന്നേരം 5 മണി ആണ്



0 comments: