2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

APJ Abdul Kalam Scholarship For Polytechnic ,Diploma Course Students 2021- Application Process-How To Apply-Required Documents-Date-

   സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് “എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് 

ഒരു വർഷത്തേക്ക് 6,000/- രൂപ യാണ് സ്കോളർഷിപ്പ്. 

യോഗ്യതകൾ

 • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്
 • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കുന്നതാണ്.
 • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും. 
 • രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. 
 • ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്കോളർ ഷിപ്പ് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 
 • 10% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 
 • വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന ത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
 • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ആവശ്യമായ രേഖകൾ
 • അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൗട്ട്.
 • എസ്.എസ്.എൽ.സി. പ്ലസ്ടു, വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
 • അലോട്ട്മെന്റ് മെമ്മോ - യുടെ പകർപ്പ്
 • അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം). 
 • ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്
 • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
 • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 • വരുമാന സർട്ടിഫിക്കറ്റ് 
 • റേഷൻ കാർഡിന്റെ പകർപ്പ്

അപേക്ഷിക്കേണ്ട രീതി

 • www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship - APJ Abdul Kalam (APJAK) ലിങ്കിൽ ക്ലിക്ക് ചെയ്യുക.


 • Apply online - ൽ ക്ലിക്ക് ചെയ്യുക.


 • മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.
 • Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന User ID & Password വെച്ച് login ചെയ്ത് Photo, Signature, SSLC Certificate, Ration Card Copy, Income Certificate തുടങ്ങിയവ upload ചെയ്യുക.
 • സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക. 
 • രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
APJ അബ്ദുൽ കാലം സ്കോളർഷിപ് അപേക്ഷ ഔദ്യോഗിക അറിയിപ്പ് ലിങ്ക്


0 comments: