2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകളും /യൂണിവേഴ്സിറ്റി വാർത്തകൾ-Today,s High Light Education News-University News-September 04

                                     


കാലിക്കറ്റ് ബിരുദപ്രവേശനം; ആദ്യ അലോട്ട്മെന്റ് 6ന്

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് സപ്തംബർ 6ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. എസ്.സി./ എസ്.ടി./ഒ.ഇ.സി./ ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ എന്നിവർക്ക് 115 രൂപയും മറ്റുള്ളവർക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്. https://admission.uoc.ac.in/ എന്ന വെബ്സൈറ്റിൽ സ്റ്റുഡന്റ് ലോഗിൻ വഴി അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടയ്ക്കണം. പേമെന്റ് നടത്തിയവർ അവരുടെ ലോഗിനിൽ പേമെന്റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസടയ്ക്കാനുള്ള ലിങ്ക് ഒമ്പതിന് വൈകിട്ട് 5 മണി വരെ ലഭ്യമാവും. അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താവുകയും ചെയ്യും.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ അത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടും. ഇത് പിന്നീട് പുനഃസ്ഥാപിച്ചു നൽകില്ല.

വിദ്യാർഥികൾക്ക് സ്വന്തം ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കാവുന്നതാണ്. ഹയർ ഓപ്ഷൻ റദ്ദാക്കുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്ട്മെന്റിനു ശേഷമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. ഒന്നാമത്തെ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചവർക്കും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്തവർക്കും കോളേജുകൾ നിർദ്ദേശിക്കുന്നപക്ഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതത് കോളേജുകളിൽ ഹാജരായി പ്രവേശനം നേടാം. രണ്ടാം അലോട്ട്മെന്റിനു ശേഷവും പ്രസ്തുത വിഭാഗം വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സൗകര്യം ഉണ്ടായിരിക്കും.

യുജിസി നെറ്റ്:പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 5

പത്താം ക്ലാസ് സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വർഷം ഓഗസ്റ്റിൽ നടത്തിയ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു പരീക്ഷാഫലങ്ങൾ http://keralapareekshabhavan.in ൽ ലഭ്യമാണ്.

  • University Announcements

എംജി സർവകലാശാല: പരീക്ഷ തിയ്യതി പുനഃക്രമീകരിച്ചു

22.09.2021 മുതൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഒന്നാം സെമെസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ -റഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ രണ്ടാം വാരം തുടങ്ങുന്നവിധം പുനക്രമീകരിച്ചിരിക്കുന്നു. വിശദമായ സമയക്രമം പിന്നീട് അറിയിക്കുന്നതാണ്.

കാലിക്കറ്റ് സർവകലാശാല:   ട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ എം.എ. പഠനം

പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന എം.എ. സോഷ്യോളജി റെസിഡൻഷ്യൽ പോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ വയനാട് ചെതലയത്ത് പ്രവർത്തക്കുന്ന ഐ.ടി.എസ്.ആറിലാണ് അവസരം. ഗോത്രവർഗ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സൗജന്യ താമസവും ഭക്ഷണവും സൗജന്യ സിവിൽ സർവീസ് പരിശീലനാവസരവും ലഭിക്കും. റെമഡിയൽ ടീച്ചിങ്, എൻ.എസ്.എസ്., മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുമുണ്ട്. സർവകലാശാലാ പരീക്ഷയിൽ റാങ്ക്, ഉന്നതവിജയ ശതമാനം, സർവകലാശാലയുടെ നേരിട്ടുള്ള മേൽനോട്ടം തുടങ്ങിയ ഐ.ടി.എസ്.ആറിന്റെ പ്രത്യേകതകളാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സപ്തംബർ 20. അപേക്ഷ ഫോം ഐ.ടി.എസ്.ആർ. ഓഫീസിൽ നിന്നു നേരിട്ടും വെബ്സൈറ്റിലും (www .itsr.uoc.ac.in, www .uoc.ac.in) ലഭിക്കും. എല്ലാ അപേക്ഷകരും സർവകലാശാലയുടെ ക്യാപ് രജിസ്ട്രേഷൻ നടത്തണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച്, സുൽത്താൻ ബത്തേരി, വയനാട്-673592 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ- 04936 238500, 9605884635, 9961665214.


കാലിക്കറ്റ് സർവകലാശാല: എം.എഡ്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പ് അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി 13-ന് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് ജനറൽ 555 രൂപ, എസ്.സി.- എസ്.ടി. - 280 രൂപ.

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതുമായവർ ബി.എഡ്., പി.ജി., അവസാന വർഷ മാർക്കുലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് 14 നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com.

കാലിക്കറ്റ് സർവകലാശാല:പരീക്ഷാ ഫലം

കാലിക്കറ്റ് സർവ്വകലാശാല 2019 പ്രവേശനം ഒരുവർഷ മാസ്റ്റർ ഓഫ് ലോ (സി.സി.എസ്.എസ്.) ഒന്നാം സെമസ്റ്റർ 2019 നവംബർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവക്ക് 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവ്വകലാശാല ജനുവരിയിൽ നടത്തിയ എൽ.എൽ.ബി. ത്രിവത്സരം പഞ്ചവത്സരം, ബി.ബി.എ. എൽ.എൽ.ബി. (എച്), എൽ.എൽ.ബി. യൂണിറ്ററി ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യയോഗ്യത പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.

സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റ് കമ്പനികളിൽ ജോലി ലഭിക്കുന്നതിന് അനുയോജ്യമായതും പി.എസ്സി അംഗീകാരവുമുളള കോഴ്സാണിത്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലിലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

അപേക്ഷാഫോമും പ്രോസ്പക്ടസും www. sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സെപ്റ്റംബർ 15 ന് വൈകിട്ട് നാലിനുള്ളിൽ അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലോ സമർപ്പിക്കണം.

0 comments: