2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു , എങ്ങനെ അലോട്ട്മെന്റ് പരിശോധിക്കാം,എന്തൊക്കെ രേഖകൾ വേണം ,എന്താണ് അലോട്ട്മെന്റ് ലെറ്റർ ,അഡ്മിഷൻ എപ്പോൾ എടുക്കണംപ്ലസ് വൺ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഒന്നാം അലോട്ട്മെന്റ് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു, HSE-അപേക്ഷ നൽകിയ വിദ്യാർത്ഥികൾ www.hscap.gov.in- Candidate Login- വഴി അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്,VHSE അപേക്ഷ നൽകിയ വിദ്യാർത്ഥികൾ www.vhscap.gov.in- വെബ്സൈറ്റ് വഴി Candidate Login- വഴി അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്, ട്രയൽ അലോട്ട്മെന്റ് നിങ്ങൾ എങ്ങനെയാണോ പരിശോധിച്ചത് അതെ രീതിയിൽ തന്നെ ആണ് ഫസ്റ്റ് അലോട്ട്മെന്റ് ഉം പരിശോധിക്കേണ്ടത്

എങ്ങനെ ഫസ്റ്റ് അലോട്ട്മെന്റ് പരിശോധിക്കാം 

 • HSE വിദ്യാർത്ഥികൾ www.hscap.gov.in ഉം VHSE വിദ്യാർത്ഥികളും www.vhscap.gov.in ഉം സന്ദർശിക്കുക 
 • ശേഷം Candidate Login- ലോഗിൻ എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഐഡി, Password, ജില്ലാ സെലക്ട് ചെയ്ത് ലോഗിൻ ചെയ്യുക 


തുടർച്ചയായി വരുന്ന പേജിൽ നിങ്ങൾക് അലോട്ട്മെന്റ് ലഭിച്ചാൽ താഴെ കാണുന്ന രീതിയിൽ സ്റ്റാറ്റസ് കാണിക്കും, ശേഷം ആദ്യ അലോട്ട്മെന്റ് ഫലം എന്നതിൽ ക്ലിക്ക് ചെയ്യുക ഇനി താൽപ്പര്യം ഇല്ലാത്ത സ്കൂളിൽ ആണ് അഡ്മിഷൻ ലഭിച്ചത് എങ്കിൽ ഫീസ് അടക്കാതെ രേഖകൾ മാത്രം നൽകി താൽക്കാലിക അഡ്മിഷൻ എടുക്കാംഇനി അലോട്ട്മെന്റ് ലഭിച്ചിട്ടില്ല എങ്കിൽ ചുവടെ കാണുന്ന രീതിയിൽ ഉള്ള സ്റ്റാറ്റസ് ആകും നിങ്ങൾക് കാണിക്കുക ,അത്തരം വിദ്യാർഥികൾ സെക്കന്റ് അലോട്ട്മെന്റ് വരെ കാത്തിരിക്കുക 


എപ്പോൾ അഡ്മിഷൻ എടുക്കണം 

വിദ്യാർഥികൾക്കു ഫസ്റ്റ് അലോട്ട്മെന്റ് ൽ അഡ്മിഷൻ ലഭിച്ചു കഴിഞ്ഞാൽ നിർബന്ധമായും അതാത് സ്കൂളിൽ രക്ഷിതാക്കളെയും കൂട്ടി അഡ്മിഷൻ എടുക്കാൻ പോകണം ,മറിച്ച് അലോട്ട്മെന്റ് ലഭിച്ച സ്കൂൾ താല്പര്യം ഇല്ലാത്ത സ്കൂൾ ,കോഴ്സ് ആണെന്ന് വിചാരിച്ച് അഡ്മിഷൻ എടുക്കാതെ അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കാൻ പാടില്ല ,അങ്ങനെ ചെയ്താൽ നിലവിൽ കിട്ടിയ സ്കൂൾ നഷ്ടപ്പെടും ,അടുത്ത അലോട്ട്മെന്റ് ൽ പരിഗണിക്കുകയും ഇല്ല ,അത് കൊണ്ട് അഡ്മിഷൻ കിട്ടിയത് ഏത് സ്കൂളിൽ ഏത് കോഴ്സ് ആണെങ്കിലും താൽകാലിക അഡ്മിഷനോ ,സ്ഥിര അഡ്മിഷനോ എടുക്കുക ,വിദ്യാർഥികൾ സെപ്റ്റംബർ 23 രാവിലെ 9 മാണി മുതൽ ഒക്ടോബർ 1 വൈകിട്ട് 5 മാണി വരെ നിങ്ങൾക് അനുവദിച്ച ദിവസം രക്ഷിതാക്കളെയും കൂട്ടി അഡ്മിഷൻ എടുക്കുക 

എന്താണ് Allotment Letter(Memo

വിദ്യാർത്ഥികളുടെ പേര് വിവരങ്ങളും ,ഫീസ് വിവരങ്ങളും ,അലോട്ട്മെന്റ് വിവരങ്ങളും ,അഡ്മിഷൻ ലഭിച്ച സ്കൂൾ ,കോഴ്സ് വിവരങ്ങൾ അടങ്ങിയ രണ്ട് പേജ് ഉള്ള അപ്ലിക്കേഷൻ ആണ് Allotment Memo ,Candidate Login നിൽ First Allotment Option വഴി .Print Out Allotment Letter എന്ന ഓപ്ഷൻ വഴി ഡൌൺലോഡ് ചെയ്യാം ,പ്രിന്റ് എടുക്കൻ സാധിക്കാത്ത കുട്ടികൾക്ക് അതാത് സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് തരുന്നതാണ് ,വിദ്യാർത്ഥികൾ അടക്കേണ്ട ഫീസ് വിവരങ്ങൾ അലോട്ട്മെന്റ് ലെറ്റെറിൽ ഉണ്ടാകുന്നതാണ് ഫീസ് നിങ്ങൾക് നേരിട്ട് സ്കൂളിൽ പോയിട്ടും ,ഓൺലൈൻ ആയിട്ട് Candidate Login വഴി Fee Payment എന്ന ഓപ്ഷൻ വഴി ഫീസ് അടക്കാം 

കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് എല്ലാ വിദ്യാർത്ഥികളും ഗവണ്മെന്റ് ഇപ്പോൾ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങൾ വായിക്കുക 

Download 1 

https://control.hscap.kerala.gov.in/admin/uploads/cms/20210920150435.pdf?12

Download 2

https://control.hscap.kerala.gov.in/admin/uploads/cms/20210920150452.pdf?12

എന്താണ് താത്കാലിക അഡ്മിഷൻ ,എന്താണ് സ്ഥിര അഡ്മിഷൻ 

ഫസ്റ്റ് അലോട്ട്മെന്റ് ൽ അഡ്മിഷൻ ലഭിച്ച സ്കൂളോ ,കോഴ്‌സോ താല്പര്യം ഉള്ളതാണെങ്കിലും നിങ്ങൾക് അവിടെ സ്ഥിര അഡ്മിഷൻ എടുക്കാം ,സ്ഥിര അഡ്മിഷൻ എടുക്കുന്നതോട്കൂടി ബാക്കി എല്ലാ ഓപ്ഷൻ ഉം  Cancel ആകുന്നതാണ് ,1 മത്തെ ഓപ്ഷൻ ആണ് അലോട്ട്മെന്റ് ലഭിച്ചത് എങ്കിൽ താൽകാലിക അഡ്മിഷൻ എന്ന അവസരം ഉണ്ടാകില്ല ഫീസ് അടച്ച രേഖകൾ സമർപ്പിച്ച സ്ഥിര അഡ്മിഷൻ എടുക്കണം ,

ഇനി ഫസ്റ്റ് അലോട്ട്മെന്റ് ലഭിച്ച സ്കൂളോ ,കോഴ്‌സോ ,താല്പര്യം ഇല്ലാത്തതാണെങ്കിൽ നിങ്ങൾക് ഫീസ് അടക്കാതെ ആ സ്കൂളിൽ താത്കാലിക അഡ്മിഷൻ എടുക്കാം ശേഷം higher option ഏതൊക്കെ സ്കൂളുകളിൽ ആണ് സെക്കന്റ് അല്ലോട്മെന്റിൽ പരിഗണിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുക ,ശേഷം സെക്കന്റ് അലോട്ട്മെന്റ് വരെ കാത്തിരിക്കുക ,സെക്കന്റ് അലോട്ട്മെന്റ് ൽ ഏതങ്കിലും ഹയർ ഓപ്ഷൻ കിട്ടുക ആണെങ്കിൽ നിർബന്ധമായും ആദ്യം കിട്ടിയ സ്കൂളിൽ നിന്ന് രണ്ടാമത് കിട്ടിയ സ്കൂളിൽ സ്ഥിര അഡ്മിഷൻ എടുക്കണം ,ഇനി സെക്കന്റ് അല്ലോട്മെന്റൽ മറ്റെവിടെയും അലോട്ട്മെന്റ് ലഭിച്ചിട്ടില്ല എങ്കിൽ നിങ്ങൾക് ആദ്യം കിട്ടിയ സ്കൂളിൽ തന്നെ സ്ഥിര അഡ്മിഷൻ എടുക്കാവുന്നതാണ്

സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ എന്തൊക്കെ രേഖകൾ കൊണ്ട് പോകണം 

 • SSLC Certificate ( സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ SSLC മാർക്ക് ലിസ്റ്റ് കോപ്പി )
 • Allotment Memo (Memo First Allotment ലിങ്ക് Allotment Memo ഡൗൺലോഡ് ചെയ്യാം 
 • Transfer Certificate,(TC)
 • Fees 
 • Bonus Point Certificate( If Have )
 • Grace Mark Certificate( If Have)
 • Club Certificate( If have )
 • EWS Certificate( For Reservation Seat Students Only )
 • Community Certificate(For Reservation Seat Students Only )
 • Cast Certificate(For Reservation Seat Students Only)
 • Adhar Card

0 comments: