2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

എഞ്ചിനീയറിങ്/മെഡിക്കൽ കോഴ്സുകളുടെ പ്രവേശനം ; ഹെൽപ്പ് ഡെസ്ക് ജാലകം 6 മുതൽ പ്രവർത്തിക്കും.

                                         


ഈ വർഷത്തെ എഞ്ചിനീയറിങ്/ മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട(കീം 2021) ഓപ്ഷൻ ഹെൽപ്പ് ഡെസ്കായി (ജാലകം 2021)ഐ.എച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജിനെ എൻട്രൻസ് പരീക്ഷ കമ്മീഷണർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷകരുടെ സൗകര്യം അനുസരിച്ച് വിദ്യാർഥികൾക്കായി കോളേജിൻറെ സഹായത്തോടെ താഴെ പറഞ്ഞ സ്ഥലങ്ങളിലും ഓൺലൈനായും ഹെൽപ്പ്  ഡെസ്കുകൾ  ഒരുക്കിയിട്ടുണ്ട്.

1.കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലുപ്പാറ .

2.വൈ.എം.സി.എ.  തിരുവല്ല .

3.അനുഫുട്ട് വെയർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മല്ലപ്പള്ളി .

എഞ്ചിനീയറിങ്/ മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ആവശ്യമായിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും രജിസ്ട്രേഷൻ സൗകര്യങ്ങളും പൂർണമായും സൗജന്യമായും ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭ്യമാണ്.ഈ സൗകര്യം പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9447778145, 8547005034, 9447402630, 0469 2677890 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.ഓൺലൈൻ ഹെൽപ്പ് ഡെസ്ക് നമ്പർ - 9447699719, 9447402630

കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജിൽ ബി.ടെക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്ക് കോളേജിൽ നിലവിലുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ മെറിറ്റ് സീറ്റിലേക്കും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി ) എന്നീ ബ്രാഞ്ചുകളിൽ മെറിറ്റ് സീറ്റിലേക്കും മാനേജ്മെൻറ് സീറ്റിലേക്കും ഓപ്ഷൻ നൽകാം.ഈ അലോട്ട്മെൻറ് നടത്തുന്നത് എൻട്രൻസ് പരീക്ഷ കമ്മീഷണർ ആണ് .

ഓരോ ബ്രാഞ്ചിലേക്കും ഫീസും ചുവടെ നൽകുന്നു.ഒരു വർഷത്തെ മെറിറ്റ് സീറ്റ് ഫീസ് 35000 രൂപ, ഒരു വർഷത്തെ മാനേജ്മെൻറ് സീറ്റ് ഫീസ് 65000 രൂപ.

ഓരോ ബ്രാഞ്ചുകളിലെയും ലഭ്യമായ സീറ്റുകളുടെ എണ്ണം ചുവടെ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ  (ഇസിഇ) മെറിറ്റ് സീറ്റ് 57. കമ്പ്യൂട്ടർ സയൻസ് (സിഎസ്ഇ) മെറിറ്റ് സീറ്റ് 30, മാനേജ്മെൻറ് സീറ്റ് 27.കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി (സിവൈ) ) മെറിറ്റ് സീറ്റ് 30, മാനേജ്മെന്റ് സീറ്റ് 27. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് (ഇഇഇ) മെറിറ്റ് സീറ്റ് 57.

മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടുന്നവർക്ക് വാർഷിക ഫീസായ 65000 രൂപ (35000 + 30000) രണ്ടു തവണകളിലായി അടക്കാം.

0 comments: