2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

മെറിറ്റോറിയസ് സ്കോളർഷിപ്പ് ആർക്കൊക്കെ ;എങ്ങനെ അപേക്ഷിക്കാം.

                                 


കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരും ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ നടത്തുന്ന കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം.ബ്ലോക്ക് / മുൻസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഒക്ടോബർ 25 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. കുടുതൽ വിവരങ്ങൾക്ക് 0481 2562503 എന്ന നമ്പറിലേക്ക് വിളിക്കുക.

0 comments: