2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

രാജ്യത്തെ മിടുമിടുക്കൻമാർക്ക് പിഎംആർഎഫ് ഫെലോഷിപ്പ് നേടാം.രാജ്യം നൽകുന്ന ഏറ്റവും വലിയ ഫെലോഷിപ്പ് ഗ്രാൻറ് ഏകദേശം 45 ലക്ഷം മുതൽ 55 ലക്ഷം ആണ്

                                 


മിടുക്കന്മാരായ ഇന്ത്യൻ വിദ്യാർഥികൾക്കായി രാജ്യം നൽകുന്ന ഏറ്റവും വലിയ ഫെലോഷിപ്പ് ഗ്രാൻറ് ഏകദേശം 45 മുതൽ 55 ലക്ഷം  ആണ്.പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോസ് (പിഎംആർഎഫ്) എന്ന സ്കീമിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇതിന് അർഹർ.ഇന്ത്യയിലെ ഐഐടികൾ, ഐസറുകൾ തുടങ്ങി 38 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്ര-സാങ്കേതിക തലത്തിലെ ഗവേഷകർക്കാണ് ഈ ഫെലോഷിപ്പിന് അവസരം.അഞ്ചു മലയാളികൾ ഇതിന് അർഹരായിട്ടുണ്ട്.

ഈ ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കാനാവില്ല.പിഎച്ച്ഡി യുടെ ആദ്യ വർഷമോ രണ്ടാം വർഷത്തിന്റെ തുടക്കത്തിലോ ഗവേഷകർക്കു വേണ്ടി സ്ഥാപനങ്ങളാണ് അപേക്ഷിക്കേണ്ടത്.പിഎച്ച്ഡി ലഭിച്ചാലുടൻ അപേക്ഷിക്കുന്നതിന് ഡയറക്ട് എൻട്രി എന്നും ഒരുവർഷത്തിനുശേഷം അപേക്ഷിക്കുന്നതിന് ലാറ്ററൽ എൻട്രി എന്നും പറയും.ആദ്യവർഷം പൂർത്തിയാക്കിയവർക്ക് ആ വർഷത്തെ കോഴ്സുകൾക്ക് കുറഞ്ഞത് 8.5 സിജിപിഎ വേണം.ഗവേഷകരുടെ മുൻകാല അക്കാദമിക് നിലവാരവും ഗവേഷണ വിഷയവും പരിഗണിച്ചാവും സ്ഥാപനങ്ങൾ അപേക്ഷകൾ നൽകുക.ആദ്യത്തെ രണ്ടുവർഷം 70,000 രൂപ മൂന്നാംവർഷ 75,000 രൂപ നാലും,അഞ്ചും വർഷം 80,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ലഭിക്കുക.ഓരോ വർഷം രണ്ട് ലക്ഷം രൂപ വീതം ഗ്രാന്റുമുണ്ട്.പിഎംആർഎഫ്  ഫെലോകൾക്കായുള്ള ദേശീയ കൺവെൻഷനിൽ ഓരോ വർഷത്തെയും ഗവേഷണ പുരോഗതി അവതരിപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റ് തുടരുകയോ അവസാനിപ്പിക്കുകയോ 

0 comments: