വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദവും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം പ്രാക്‌ടീസ് ചെയ്യാന്‍ യോഗ്യത നേടിയവര്‍ക്ക് ഇവിടെ വേറൊരു ഇന്റേണ്‍ഷിപ്പ് ആവശ്യമില്ലെന്നു ഹൈക്കോടതി.
പ്രാക്‌ടീസ് ചെയ്യാനുള്ള സ്‌ഥിരം രജിസ്‌ട്രേഷന്‍ നിഷേധിച്ച ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യം ചെയ്‌ത് തിരുവനന്തപുരം മണക്കാട് സ്വദേശി സാദിയ സിയാദ് കൊടുത്ത ഹര്‍ജിയിലാണ് ജസ്‌റ്റിസ് പി.ബി സുരേഷ്‌കുമാറിന്റെ ഉത്തരവ്.
സ്‌ഥിരം രജിസ്‌ട്രേഷനു വേണ്ടി അപേക്ഷ നല്‍കിയാല്‍ നിര്‍ബന്ധിത റൊട്ടേറ്ററി റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ് (സി.ആര്‍.ആര്‍.ഐ) ആവശ്യപ്പെടാതെതന്നെ രജിസ്‌ട്രേഷന്‍ നല്‍കണമെന്നു കോടതി അറിയിച്ചു . ഹര്‍ജിക്കാരിക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യതയുള്ളതിനാല്‍ അവര്‍ക്കു രജിസ്‌ട്രേഷന്‍ നിഷേധിക്കരുതെന്നു കോടതി വിശദമാക്കി. ദുബായില്‍ നിന്ന് 2019-ല്‍ മെഡിക്കല്‍ ബിരുദം നേടിയ സാദിയ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലുള്ള പല ആശുപത്രികളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചു.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍നിന്നു ലൈസന്‍സിങ് പരീക്ഷ ജയിച്ച് മെഡിക്കല്‍ പ്രാക്‌ടീഷണറായി എന്‍റോള്‍ ചെയ്യാന്‍ അര്‍ഹത നേടിയിട്ടുണ്ടെന്ന വിവരം ബോധിപ്പിച്ചിട്ടും സ്‌റ്റേറ്റ് മെഡിക്കല്‍ രജിസ്‌റ്ററില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയെ സമീപിച്ചത്.
0 comments: