2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

സ്കൂൾ, കോഴ്സ് മാറ്റം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണയുമില്ല

                                   


ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തി​ന്റെ ഒന്നാംഘട്ടത്തില്‍ അഡ്​മിഷന്‍ കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോഴ്‌സ് ട്രാന്‍സ്​ഫര്‍ അനുവദിക്കണമെന്ന ആവശ്യം വർധിക്കുന്നു .

കഴിഞ്ഞവര്‍ഷം ഒന്നാം ഘട്ടത്തില്‍ പ്രവേശനം കിട്ടിയ കുട്ടികള്‍ക്ക് ഇഷ്​ട സ്​കൂളിലേക്കും കോഴ്​സിലേക്കും മാറ്റം നൽകാതെയാണ് സപ്ലിമന്റെറി അപേക്ഷ ക്ഷണിച്ചത്. ഇതുമൂലം ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിച്ച മാര്‍ക്ക് കൂടുതലുള്ള കുട്ടികളുടെ അവസരം നിഷേധിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ആയതിനാൽ അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ക്ക് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്​ സ്‌കൂള്‍ മാറ്റവും കോഴ്‌സ് മാറ്റവും അനുവദിച്ചശേഷം സപ്ലിമന്റെറി അലോട്ട്‌മന്‍െറ്​ നടത്തണമെന്നാണ്​ ആവശ്യം. ഏകജാലക പ്രവേശന നടപടി ആരംഭിച്ച 2010 മുതല്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ.

പ്രവേശന നടപടികളില്‍ ഒന്നാംഘട്ടം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രാന്‍സഫര്‍ അനുവദിച്ചശേഷം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമന്റെറി അലോട്ട്‌മന്റു ​ നടത്തിയിരുന്നത്. പക്ഷെ , 2020 മുതല്‍ ട്രാന്‍സ്​ഫര്‍ സപ്ലിമന്റെറി അലോട്ട്‌മന്‍െറിന്​ ശേഷമാക്കി. ഈ പരിഷ്‌കാരം വി.എച്ച്‌.എസ്​.ഇയില്‍ നടപ്പാക്കിയിട്ടുമില്ല. ഒരു ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വി.എച്ച്‌.എസ്.ഇയിലും ഹയര്‍ സെക്കന്‍ഡറിയിലും ​പ്രവേശനം രണ്ട്​ രീതിയിലാണ്​. അഡ്മിഷന്‍ കിട്ടിയ വിദ്യാർത്ഥികൾക്ക് ഇഷ്​ട സ്​കൂളിലും കോഴ്​സിലും ഒഴിവുള്ള സീറ്റിലേക്ക്​ അവസരം കൊടുക്കാതെ സപ്ലിമന്റെറി അലോട്ട്‌മന്റു നടത്തുന്നതുമൂലം മാര്‍ക്ക് കുറവുള്ളവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.

0 comments: