2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

കാര്‍ഷിക ഗവേഷണത്തിനായി പ്രതിമാസം ഒന്നരലക്ഷം രൂപ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ്

                                                

ആമുഖം 

 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) ഏര്‍പ്പെടുത്തിയിട്ടുള്ള നേതാജി സുഭാഷ്- ഐ.സി.എ.ആര്‍. ഇന്റര്‍നാഷണല്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.കാര്‍ഷികമേഖലയില്‍ മുന്നില്‍നില്‍ക്കുന്ന വിദേശ സര്‍വകലാശാലകളില്‍ പരിശീലനം നേടുക, ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക, വിദേശീയരെ രാജ്യത്തെ മികച്ച കാര്‍ഷിക സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ഫെലോഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് .ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത വിദേശസ്ഥാപനങ്ങളിലും വിദേശവിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുത്ത കാര്‍ഷികസര്‍വകലാശാലകളിലും മൂന്നുവര്‍ഷംവരെ പ്രവര്‍ത്തിക്കാനും പിഎച്ച്. ഡി. ബിരുദം നേടാനും അവസരം ലഭിക്കും. 

യോഗ്യത 

  • അപേക്ഷകര്‍ക്ക് 65 ശതമാനം മാര്‍ക്ക്  നേടിയുള്ള അഗ്രിക്കള്‍ച്ചര്‍/അനുബന്ധ മേഖലയിലെ മാസ്റ്റേഴ്‌സ് ബിരുദം വേണം. 
  • ഫ്രഷ്/ഇന്‍- സര്‍വീസ് അപേക്ഷകരെ പരിഗണിക്കും. ഫ്രഷ് അപേക്ഷകരുടെ പ്രായം 35 വയസ്സ് കവിയരുത്. അവര്‍ രണ്ടുവര്‍ഷത്തിനകമായിരിക്കണം യോഗ്യത നേടിയത്. 
  • ഐ.സി.എ.ആര്‍. അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലാസംവിധാനത്തില്‍ ജോലിചെയ്യുന്ന ഇന്‍-സര്‍വീസ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 40 വയസ്സായിരിക്കും

ഫെലോഷിപ്പ് 

പ്രതിമാസ ഫെലോഷിപ്പ് 2000 യു.എസ്. ഡോളര്‍ (ഏകദേശം ഒന്നരലക്ഷം രൂപ). ഇക്കോണമി ക്ലാസ് വിമാനയാത്രാച്ചെലവും ലഭിക്കും. 

അപേക്ഷ എങ്ങനെ ?

 അപേക്ഷയുടെ മാതൃക education.icar.gov.in-ല്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷ nsicarif@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കും അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അനുബന്ധരേഖകളും തപാല്‍ വഴി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്കും അയക്കണം. അവസാന തീയതി: ഒക്ടോബര്‍ 31.

0 comments: