കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്‌റ്റെഡ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഫെഡറഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമാ കോഴ്‌സുകള്‍ ആരംഭിക്കുന്നു.തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അസോസിയേഷന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്‌ഥാപനങ്ങളിലാണു കോഴ്‌സുകള്‍ നടത്തുക. ഭക്ഷണം, താമസം, ട്യൂഷന്‍ ഫീസ് എന്നിവ സൗജന്യമായിരിക്കും.
പ്രാക്‌ടിക്കല്‍ അടക്കമുള്ള റഗുലര്‍ ക്ലാസ് തുടങ്ങുമ്ബോള്‍ മുതല്‍ മാസം തോറും ഒരോ വിദ്യാര്‍ഥിക്കും 4,000 രൂപ വീതം സ്‌റ്റൈപ്പന്റും നല്‍കും. കോഴ്‌സ് പാസാകുന്നവര്‍ക്ക് അസോസിയേഷന്റെ സ്‌റ്റാര്‍ ഹോട്ടലുകളില്‍ പ്ലേസ്‌മെന്റ് നല്‍കും. (ihm.fkha.in) ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷകള്‍ അയയ്‌ക്കാം.ഓണ്‍ലൈന്‍ ആയി അപ്ലിക്കേഷന്‍ അയയ്‌ക്കാന്‍ കഴിയാത്തവര്‍ക്ക് Sihm.fkha.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്‌ത്, വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയയ്‌ക്കാം.
ഫോണ്‍;തിരുവനന്തപുരം, കൊല്ലം: 91 9946941942, കോട്ടയം: 91 9447216520, എറണാകുളം: 919539446677, തൃശൂര്‍: 91 8281386600, കോഴിക്കോട്: 91 8592973973
0 comments: