2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

രക്ഷിതാക്കൾ 2 ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം കുട്ടികളെ സ്കൂളിൽ അയച്ചാൽ മതിയാകും ;സ്കൂൾ തുറക്കൽ മാർഗ്ഗരേഖ വിശദീകരിച്ചു വി ശിവൻകുട്ടി

                                   



നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നൊരുക്കമായി മാര്‍ഗ്ഗരേഖ വിശദീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 'തിരികെ സ്‌കൂളിലേക്ക് 'എന്ന പേരിലാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ടൈം ടേബിള്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. സ്‌കൂള്‍ തുറന്ന് ആദ്യ രണ്ട് ആഴ്‌ച്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങള്‍ എതൊക്കെ പഠിപ്പിക്കണം എന്നതില്‍ സര്‍ക്കാര്‍ നിർദേശിക്കുമെന്ന് അക്കാദമിക് മാര്‍ഗരേഖ അനുസരിച്ചു മന്ത്രി വിശദീകരിച്ചു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. ക്ലാസുകൾ പൊതു അവധി ഒഴികെയുള്ള ശനിയാഴ്‌ച്ചകളില്‍ ഉണ്ടായിരിക്കും. പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളും അദ്ധ്യാപകരും സഹകരിക്കക്കണം . രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം വിദ്യാർത്ഥികളെ സ്‌കൂളില്‍ അയച്ചാൽ മതിയെന്നും മന്ത്രി അറിയിച്ചു.

നീണ്ട അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് പ്രവർത്തിക്കുമ്പോൾ പെട്ടന്ന് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. ഒരുപാട് നാൾ വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്‌ച്ചയില്‍ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടികളുടെ പ്രതികരണം മനസിലാക്കും. കളിചിരിയിലൂടെ പതുക്കെ പതുക്കെ പഠനത്തിന്റെ ലോകത്തിലേക്ക് എത്തിയ്‌ക്കും. ഈ രീതിയിലാണ് അക്കാദമിക് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു .

0 comments: