2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ആധാർ കാർഡ് ഉള്ളവർ നിർബന്ധമായും മൊബൈൽ അപ്ഡേറ്റ് ചെയ്യുക ഇല്ലങ്കിൽ പണി കിട്ടും ,മുന്നറിയിപ്പ്

                                     


ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) എല്ലാ സമയത്തും ആധാര്‍ കാര്‍ഡ് ഉടമകളോട് അവരുടെ ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പർ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിനുള്ള പ്രധാന കാരണം ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ദിവസം പ്രതി കൂടുന്നതാണ്. അതിനാല്‍ ഇങ്ങനെയുള്ള  ചതിക്കുഴികളില്‍ അകപ്പെടാതിരിക്കാൻ  മൊബൈല്‍ നമ്പർ  പുതുക്കി സൂക്ഷിക്കണമെന്ന് അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ആവശ്യപ്പെട്ടിരിക്കുന്നത്.

ആധാര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ നമ്പർ  വളരെ അത്യാവശ്യമാണ് . അതിനാല്‍ മൊബൈല്‍ നമ്പര്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ആധാര്‍ കാര്‍ഡിനൊപ്പം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്തിട്ടില്ലെങ്കിൽ  നിങ്ങള്‍ക്ക് അടുത്തുള്ള സ്ഥിര ആധാര്‍ കേന്ദ്രത്തില്‍ (പി എ സി) നിന്ന് അത് അപ്ഡേറ്റ്  ചെയ്യാവുന്നതാണ്.

 ഇന്ത്യയുടെ ആശയ വിനിമയ മന്ത്രാലയം സെപ്റ്റംബർ 20 ന് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതുമായി ബന്ധപ്പെട്ട്  ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. "നിങ്ങളുടെ ആധാര്‍ കാര്‍ഡിലുള്ള മൊബൈല്‍ നമ്പര്‍ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐ ഡിയോ സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ കയറി അത് പരിശോധിച്ച്‌ ഉറപ്പു വരുത്താവുന്നതാണ്: https://resident.uidai.gov.in/verify-email-mobile." എന്നതായിരുന്നു ആ ട്വീറ്റ്.

ആധാര്‍ നമ്പറിനായി നിങ്ങള്‍ എന്‍റോള്‍ ചെയ്യുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിന്റെ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഈ രീതിയില്‍ പരിശോധിച്ചുറപ്പിക്കാൻ സാധിക്കുന്നതാണ്. അതുകൂടാതെ ആധാര്‍ വെബ്സൈറ്റില്‍ ആധാര്‍ സംബന്ധിച്ച്‌ നല്‍കിയ ഏറ്റവും പുതിയ അപ്ഡേറ്റിന്റെ വിശദാംശങ്ങളും ഇതു വഴി നിങ്ങള്‍ക്ക് പരിശോധിക്കാനും കഴിയുന്നതാണ്.


ഇ-മെയിലും മൊബൈല്‍ നമ്പറും പരിശോധിക്കാന്‍ ഘട്ടം ഘട്ടമായുള്ള ഈ പ്രക്രിയ പിന്തുടരാവുന്നതാണ്.

 ഘട്ടം 1: https://uidai.gov.in/ എന്ന വിലാസത്തില്‍ യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലങ്കില്‍ എളുപ്പത്തിൽ  ആധാര്‍ അപ്ഡേറ്റ് എന്ന് ഇന്റര്‍നെറ്റില്‍ തിരയുക. തുടര്‍ന്ന് - https://resident.uidai.gov.in/verify-email-mobile എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണങ്കില്‍ അതില്‍ നിങ്ങള്‍ക്ക് മൈ ആധാര്‍ എന്ന ലിങ്കില്‍ പോകാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക .

ഘട്ടം 3: അതിന് ശേഷം ആധാര്‍ കാര്‍ഡ് സര്‍വീസസ് എന്ന ടാബിലേക്ക് പോവുക, അവിടെ വെരിഫൈ ഇ-മെയില്‍/മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം 4: ശ്രദ്ധയോടെ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക (യു ഐ ഡി).

ഘട്ടം 5നിങ്ങളെ ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുക (മൊബൈല്‍ നമ്പര്‍ അല്ലങ്കില്‍ ഇ-മെയില്‍).

ഘട്ടം 6: ക്യാപ്ച്ച സ്ഥിരീകരണം പൂര്‍ത്തിയാക്കുക.

ഘട്ടം 7അവസാനമായി സെന്‍ഡ് ഓ ടി പി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സമ്പൂര്‍ണ്ണ പരിശോധനാ പ്രക്രിയ പൂര്‍ത്തിയായതിന് ശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്കായി യുഐഡിഎഐ അധികൃര്‍ നല്‍കിയ 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍ നമ്പ്ര്‍.

ഏതൊരു ഇന്ത്യന്‍ പൗരനും ആധാര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ അവകാശമുണ്ട് . ഇതിന് പ്രായമോ ലിംഗഭേദമോ പ്രശ്നമല്ല . ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണമെന്ന് മാത്രമേയുള്ളൂ . എന്‍റോള്‍ ചെയ്യുന്ന വ്യക്തി, ഈ പ്രക്രിയയില്‍ തന്റെ ബയോമെട്രിക് വിവരങ്ങളും ജനസംഖ്യാപരമായ വിവരങ്ങളും നല്‍കേണ്ടതാണ്. ഈ രജിസ്ട്രേഷന്‍ പ്രക്രിയ വളരെ സൗജന്യം തന്നെയാണ് .

0 comments: