2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

വ്യക്തിഗത വായ്പകൾ എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                                   


പ്രതീക്ഷിക്കാൻ കഴിയാത്ത  സാഹചര്യങ്ങളില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും വരുമ്പോഴാണ്  നാം മിക്ക അവസരങ്ങളിലും  വ്യക്തിഗത വായ്പകളെ അന്വേഷിക്കുകയും അവയിൽ ആശ്രയിക്കുകയും ചെയ്യുന്നത്.

വീട്ടിലെ വിവാഹച്ചിലവ്, വീടിന്റെ പുനനിര്‍മ്മാണം, പ്രതീക്ഷിക്കാതെയെത്തുന്ന ഹോസ്പിറ്റല്‍ ചികിത്സാ ചിലവുകള്‍, ചെറിയ രീതിയിലുള്ള  ബിസിനസ്സ് ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇങ്ങനെയുള്ള  വ്യക്തിഗത വായ്പകള്‍ നിങ്ങളെ സഹായിക്കും.

 വിവിധ  ധനകാര്യ സ്ഥാപനങ്ങളും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിൽ തന്നെയുണ്ട് . പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ തുടങ്ങി ഓഫറുകള്‍ ഒരുപാട് തരത്തിലുണ്ട് . എന്നാല്‍ മിക്കപ്പോഴും വായ്പകള്‍ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെടുക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് . ഇത്തരത്തിൽ അനവധി പ്രലോഭനങ്ങള്‍ വരുന്ന സമയത്ത്  പെട്ടെന്ന് ചെന്ന്  വായ്പാ ബാധ്യതയ്ക്ക് അകപ്പെടാതെ  അവയെ വിമര്‍ശ ബുദ്ധിയോടെ നോക്കി മനസ്സിലാക്കേണ്ടതുണ്ട് .

പലിശ നിരക്ക് കൂടുതലായതുകൊണ്ട് വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ പോകാവൂ . വായ്പ നല്‍കുന്നതിന് ഈടായി ഒന്നും നല്‍കേണ്ട എന്നതുകൊണ്ട് തന്നെ പലരും അനാവശ്യമായി വ്യക്തിഗത വായ്പകള്‍ എടുത്ത് കടക്കെണിയില്‍ വീഴുന്നത് വളരെ  സാധാരണമായ കാര്യമാണ്.

 ഉദാഹരണത്തിന് :1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം.

വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്നതിനു മുൻപുതന്നെ   നിങ്ങള്‍ക്ക് എത്ര തുകയാണ് ആവശ്യമെന്നത് കൃത്യമായി തീരുമാനിക്കുക. വായ്പയായി ബാങ്ക് അനുവദിക്കുന്ന എല്ലാ തുകയും മുഴുവനായി സ്വീകരിക്കരുത് . തിരിച്ചടയ്ക്കുന്നത് മുടങ്ങിയാല്‍ അത് വലിയ ബാധ്യതയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കും . നിങ്ങളുടെ തൊഴില്‍, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം, പ്രായം, ക്രെഡിറ്റ് സ്‌കോര്‍, മുന്‍കാല ഇടപാടുകള്‍, വിശ്വാസ്യത തുടങ്ങിവയെല്ലാം പരിശോധിച്ച്‌ അതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പലിശ നിരക്കു കണക്കാക്കുന്നത് .

മറ്റ് വായ്പകളെക്കാള്‍ കൂടിയ  പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് എന്നതിനാല്‍ തന്നെ പലിശ നിരക്കില്‍ ചെറിയൊരു ഇളവ് ലഭിച്ചാല്‍ പോലും അത് മൊത്തം പലിശയില്‍ കാര്യമായ കുറവ് ലഭ്യമാകും. വായ്പ എടുക്കുമ്പോൾ  മറ്റു ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, പ്രോസസ്സിങ് ഫീ തുടങ്ങിയവ ഈടാക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം.

ഏതു വായ്പ എടുക്കുകയാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മുന്‍കാല വായ്പ ഇടപാടുകള്‍, കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടോ, ഇഎംഐ മുടങ്ങിയിട്ടുണ്ടോ, നിലവിലെ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയവയാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. മികച്ച സ്‌കോര്‍ ഉണ്ടെങ്കില്‍ പെട്ടെന്നു വായ്പ അനുവദിക്കുമെന്നു മാത്രമല്ല, പലിശ നിരക്കിലും ഇളവ് അനുവദിച്ചേക്കും. സ്‌കോര്‍ 750 ല്‍ കൂടുതലുണ്ടെങ്കില്‍ ഞാൻ തന്നെ  വായ്പ കിട്ടുന്നതായിരിക്കും .

പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആദ്യം അറിയേണ്ടത് നമ്മുടെ എലിജിബിലിറ്റി(യോഗ്യത)യാണ്. ധനകാര്യ സ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍ ഇതിനായി ഒരു എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ ഉണ്ടായിരിക്കും. നിങ്ങളുടെ വരുമാനം, തിരിച്ചടയ്ക്കാനുള്ള കഴിവ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോണ്‍ നല്‍കുന്നത്. സ്ഥാപനങ്ങള്‍ ഈ മൂന്നു മാനദണ്ഡങ്ങള്‍ വെച്ചാണ് നിങ്ങള്‍ക്ക് പണം അനുവദിക്കുക. ക്രെഡിറ്റ് സ്‌കോര്‍ എത്രയാണെന്ന് അറിയുന്നത് വളരെ നല്ലതായിരിക്കും .

ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത തുക നിശ്ചിത സമയത്തേക്കാണ് നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ഇതിനു മുൻപ്  നിങ്ങള്‍ ലോണ്‍ തിരിച്ചടച്ചാല്‍ അവര്‍ക്ക് പെനല്‍റ്റി നല്‍കേണ്ടി വരും. ഇത് എത്ര ശതമാനമാണെന്ന് ബാങ്കുകള്‍ നിശ്ചയിച്ചിട്ടുണ്ടാകും . താരതമ്യേന കുറഞ്ഞ പെനല്‍റ്റിയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ ശ്രദ്ധിക്കുക.

കൂടാതെ നിങ്ങള്‍ക്ക് നിലിവില്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്ന് തന്നെ വ്യക്തിഗത വായ്പ എടുക്കുന്നതായിരിക്കും വളരെ നല്ലത്.

0 comments: