2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷ ആരംഭിച്ചു

                                      


തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ കിട്ടുന്നതാണ് . നവംബർ 20ന് വൈകിട്ട് 5നകം പൂരിപ്പിച്ച അപേക്ഷകൾ സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിട്ടുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ 9633551419 എന്ന നമ്പറിലെ വാട്‌സ് ആപ്പിൽ നിന്ന് കിട്ടുന്നതാണ്.

0 comments: