2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ ഒഴിവുകൾ-ഇപ്പോൾ അപേക്ഷിക്കാം

                                    


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ (Thiruvananthapuram medical college ) രണ്ട് തസ്തികയില്‍ ഒഴിവ്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കാത്ത് ലാബ് ടെക്നീഷ്യന്‍ (Cath Lab Techncian Vacancy) എന്നീ തസ്തികയിലേക്കുള്ള ഓരോ ഒഴിവിലേക്കാണ് അപേക്ഷ ആരംഭിച്ചിരിക്കുന്നത് . ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലെ ഒഴിവിലേക്കാണ് അപേക്ഷ സ്വീകരിച്ചിരിക്കുന്നത് .

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (Clinical Psychologist Vacancy)

ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസ യോഗ്യത: (1) ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ (2) ആര്‍ സി ഐ രജിസ്ട്രേഷന്‍.
പ്രതിമാസ ശമ്ബളം: 33,925/‌ -
കരാര്‍ കാലാവധി: ഒരു വര്‍ഷം.


താൽപര്യമുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, മേല്‍വിലാസം ( ഇമെയില്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 202l ഒക്ടോബര്‍ മാസം 28ന് വൈകുന്നേരം മൂന്നു മണിയ്ക്കു മുമ്പായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ ഇ മെയില്‍ വഴിയോ നേരിട്ടോ കൊടുക്കേണ്ടതാണ് . നിശ്ചിത സമയം കഴിഞ്ഞു കൊടുക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകള്‍ പരിശോധിച്ച്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്റര്‍വ്യൂ നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് നല്‍കുന്നതാണ്.

കാത്ത് ലാബ് ടെക്നീഷ്യന്‍ (Cath Lab Techncian Vacancy)

ഒഴിവ്: ഒന്ന്.
പ്രായം: 20 നും 40നും മധ്യേ

പ്രതിമാസ ശമ്പളം: 24000 രൂപ.

വിദ്യാഭ്യാസ യോഗ്യത: ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി (ബി സി വി ടി ) / ഡിപ്ളോമ ഇന്‍ കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയും ഹൈ വോള്യം കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും / അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ബി എസ് സി ബിരുദവും രണ്ടു വര്‍ഷത്തെ ഡിപ്ളോമ ഇന്‍ കാത്ത് ലാബ് ടെക്നീഷ്യന്‍ കോഴ്സും പാസായിരിക്കണം.

0 comments: