2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഭൂരഹിതർക്ക്‌ വീട് വെക്കാൻ 6 ലക്ഷം രൂപ വരെ ധന സഹായം, വീടു പണി പൂര്‍ത്തീകരിക്കാൻ ആകാത്തവര്‍ക്ക് 1.5 ലക്ഷം രൂപ വരെ ധനസഹായം , ഇപ്പോൾ അപേക്ഷിക്കാം

                         


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായി നമ്മുടെ സംസ്ഥാനത്തു നിരവധി ധനസഹായപദ്ധതികൾ നിലവിലുണ്ട് .അതിൽ പെടുന്നതാണ്   വിധവകളുടെ മക്കളുടെ വിവാഹ ധനസഹായം, മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം എന്നിവ.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഭൂരഹിതർക്ക്‌  വീട് വയ്ക്കാനുമുണ്ട് ധനസഹായം. വീട് വയ്ക്കാൻ ഭൂമി വാങ്ങാൻ പ്രത്യേക ധനസഹായം ലഭിക്കും.  വീടു പണി പൂര്‍ത്തീകരിക്കാൻ ആകാത്തവര്‍ക്ക്  വീടു പണി പൂർത്തീകരിക്കാനും ധനസഹായം  ലഭിക്കും. പട്ടിക ജാതി വികസന വകുപ്പാണ് ഈ സഹായം നൽകുന്നത്.

ഭൂരഹിതർക്ക്‌  വീട് വയ്ക്കാൻ ഭൂമി വാങ്ങാൻ ധനസഹായം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്‍റ് ഭൂമി വാങ്ങാം. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്താണെങ്കിൽ കുറഞ്ഞത് മൂന്ന് സെന്‍റ് ഭൂമി വാങ്ങുന്നതിനും സഹായം ലഭിക്കും. ഗ്രാമ പ്രദേശത്ത് വീട് വയ്ക്കാൻ 3.75 ലക്ഷം രൂപ ലഭിക്കും. മുനിസിപ്പൽ മേഖലയിൽ 4.50 ലക്ഷം രൂപയും കോര്‍പ്പറേഷൻ പരിധിയിലാണെങ്കിൽ ആറ് ലക്ഷം രൂപയുമാണ് ഗ്രാന്‍റായി അനുവദിക്കുന്നത്.ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങണം.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നാണ്ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷ നൽകും?

ധനസഹായം ലഭിക്കുന്നതിന് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ നൽകണം. ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ആണ് അപേക്ഷ നൽകേണ്ടത്. 50,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിക്കായി അപേക്ഷ നൽകാം.

വീടു പണി പൂര്‍ത്തീകരിക്കാൻ ആകാത്തവര്‍ക്ക് സഹായം 

സ്വന്തമായി വീട് നിര്‍മ്മാണം ആരംഭിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.പീന്നോക്ക വിഭാഗത്തിൽ പെട്ടവര്‍ക്ക് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാനും പ്രത്യേക ധനസഹായം ലഭിക്കും

ആർക്കൊക്കെ അപേക്ഷിക്കാം?

 സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്ന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിച്ചുനല്‍കിയ ഭവനനിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായും കൈപ്പറ്റിക്കഴിഞ്ഞിട്ടും വീടു പണി പൂര്‍ത്തീകരിക്കാൻ ആകാത്തവര്‍ക്ക് സഹായം ലഭ്യമാണ്. നിര്‍ദ്ദിഷ്ഠ രീതിയിലുളള മേല്‍ക്കൂര നിര്‍മ്മിക്കാത്തതുമൂലം അവസാന ഗഡു ധനസഹായം ലഭിക്കാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെയുളളവര്‍ക്ക് പദ്ധതിപ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. 

എങ്ങനെ അപേക്ഷ നൽകും?

നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വരുമാനം, വസ്തുവിൻെറ ഉടമസ്ഥാവകാശം എന്നിവ തെളിയിക്കുന്ന രേഖ , അംഗീകൃത എസ്റ്റിമേറ്റ്, അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്നുളള സാക്ഷ്യപത്രം തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് ഈ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 


0 comments: