2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

പ്ലസ് വൺ ( വൊക്കേഷണൽ ) അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്കു സ്കൂൾ /കോഴ്സ് ട്രാൻസ്ഫർ അപേക്ഷ ഇന്ന് വരെ ,പെട്ടന്ന് അപേക്ഷ സമർപ്പിക്കുക ,

                                                                                 



ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാംഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ/ കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ

HSE വിദ്യാർത്ഥികളുടെ സപ്ലിമെന്ററി അല്ലോട്മെൻറ് ഔദ്യോഗിക അറിയിപ്പ് ഗവണ്മെന്റ് ഉടൻ https://hscap.kerala.gov.in/ പ്രസിദ്ധീകരിക്കുന്നതാണ് ,ഒന്നാം അലോട്ട്മെന്റ് ലും ,രണ്ടാം അലോട്ട്മെന്റ് ലും അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സപ്ലിമെന്ററി അള്ളോട്മന്റ് ന് ശേഷമായിരിക്കും

VHSE ട്രാൻസ്ഫർ നിർദേശങ്ങൾ 

  •  ഏതെങ്കിലും വിഎച്ച്എസ്ഇ സ്കൂളിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ട്രാൻസ്ഫർ അപേക്ഷിക്കാനുള്ള അവസരം.
  • ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേ ഏതെങ്കിലും കോഴ്സിലേക്കോ അതേ സ്കൂളിലെ തന്നെ മറ്റൊരു കോഴ്സ് മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.
  •  ഭിന്നശേഷി  വിഭാഗത്തിൽ ഒന്നാം ഓപ്ഷൻ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ ആപ്ലിക്കേഷൻ പരിഗണിക്കുന്നതല്ല.എന്നാൽ താഴ്ന്ന ഓപ്ഷനിൽ പ്രവേശനം നേടിയ ഐഇഡി കാറ്റഗറി വിദ്യാർഥികൾക്ക് അവരുടെ ഉയർന്ന ഓപ്ഷനിലേക്ക്  ട്രാൻസ്ഫർ അപേക്ഷിക്കാവുന്നതാണ് ഇക്കാര്യം പ്രിൻസിപ്പൽമാർ ശ്രദ്ധിക്കേണ്ടതാണ്.
  •  ട്രാൻസ്ഫറിനുള്ള അപേക്ഷ www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രക്ഷകർത്താവും  കുട്ടിയും ഒപ്പം വച്ച് സ്ഥിര പ്രവേശനം നേടിയ സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാവുന്നതാണ്.
  • കോവിഡ്19 ക്വാറന്റൈൻ ഉള്ളവർ,  കണ്ടെയ്ൻമെന്റ്  സോണിൽ  ഉള്ളവർ എന്നിവർക്ക് ബന്ധപ്പെട്ട സ്കൂളിലെ പ്രിൻസിപ്പലുമായി ബന്ധപ്പെട്ടശേഷം ഒപ്പ് വച്ച ട്രാൻസ്ഫർ അപേക്ഷ സ്കാൻ ചെയ്ത് സ്കൂൾ മെയിലിലേക്ക് അയച്ചു കൊടുത്താൽ മതിയാകും.
  •  പ്രിൻസിപ്പൽമാർ അവരുടെ സ്കൂൾ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ട്രാൻസ്ഫറിന് താൽപര്യം പ്രകടിപ്പിച്ച വിദ്യാർഥികളെ ട്രാൻസ്ഫർ അപേക്ഷ സംബന്ധിച്ച കാര്യം ഫോണിലൂടെ അറിയിക്കാൻ ശ്രമിക്കേണ്ടതാണ്.
  •  ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച ട്രാൻസ്ഫർ അലോട്ട്മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർത്ഥി ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ പ്രവേശനം നേടേണ്ടതാണ്.
  •  ട്രാൻസ്ഫറിനുള്ള അപേക്ഷ 21/10/2021 വൈകുന്നേരം  4 മണിക്ക് മുൻപായി അഡ്മിഷൻ നേടിയ സ്കൂളിൽ സമർപ്പിക്കേണ്ടതാണ്.
  •  കോവിഡ് 19 പശ്ചാത്തലത്തിൽ ട്രാൻസ്ഫർ അപേക്ഷ സ്വീകരിക്കൽ അഡ്മിഷൻ നടത്തൽ തുടങ്ങിയവർക്ക് അതാത് സ്ഥലത്തെ ബഹുമാനപ്പെട്ട കളക്ടർ,മറ്റു ഗവൺമെന്റ് ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

Download School/course Transfer Application Form-

0 comments: