2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

പ്രവാസി ആണോ നിങ്ങൾ ,വിദേശത്തോ രണ്ട് വർഷം ജോലി ചെയ്തവരാണോ ,എങ്കിൽ 2 ലക്ഷം രൂപ ലോൺ ലഭിക്കും -അപേക്ഷ ആരംഭിച്ചു



കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോര്‍ക്ക ചില പദ്ധതികൾ  പ്രഖ്യാപിച്ചട്ടുണ്ട്‌ .പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം ലഭിക്കും. പലിശ ഇല്ലാതെ രണ്ടു ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെയും നേടാം.

1.പ്രവാസി ഭദ്രതാ പേൾ പദ്ധതി 

പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ തിരിച്ചെത്തിയവര്‍ക്ക് സംരംഭം തുടങ്ങാൻ  നൽകുന്ന പലിശ രഹിത വായ്പയാണ് പ്രവാസി ഭദ്രതാ പേൾ പദ്ധതി. രണ്ട് ലക്ഷം രൂപ വരെയാണ്  നൽകുന്നത് .രണ്ട് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. കുടുംബശ്രീ ജില്ലാമിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയംഗത്വം നേടിയ വ്യക്തികൾക്കോ, കുടുംബാംഗങ്ങൾ കുടുംബശ്രീയിൽ അംഗമായവര്‍ക്കോ ആണ് ലോൺ ലഭിക്കുക.കുടുംബശ്രി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സംരംഭം തുടങ്ങുന്നതിന് വേണ്ടി പ്രവാസി ഭദ്രത സ്ക്കിം കുടുംബശ്രി ഏർപ്പെടുത്തിയിട്ടുണ്ട്.2 വർഷം പ്രവാസി ആയിരുന്ന വ്യക്തിയും കൊറോണ കാരണം പ്രവാസ ലോകത്തിൽ നിന്ന് വന്നവരോ തിരിച്ച് പോകാൻ പറ്റാത്തവരോ ആയിരിക്കണം. സംരംഭത്തിൻ്റെ സ്വഭാവം അനുസരിച്ച്    2 ലക്ഷം രൂപ വരെ പലിശരഹിത വാഴ്പയാണ് താൽപ്പര്യമുള്ളവർ CDS ഓഫിസിൽ വന്ന് അപേക്ഷ ഫോം വാങ്ങി പാസ്പോർട്ട് ആധാർ കാർഡ് സഹിതം നോർക്കയുടെ ഓഫിസിൽ പോയി സാക്ഷ്യപത്രം വാങ്ങി വാർഡുകളിൽ ചാർജുള്ള MEC മാരെ ബദ്ധപ്പെടുക

ആർക്കൊക്കെ അപേക്ഷിക്കാം ?

കൊവിഡ് മൂലം വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കും, തിരിച്ച് പോകാനാകാതെ നാട്ടിൽ കുരുങ്ങിയവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യത്ത് താമസിച്ചിരിക്കണം .രണ്ട് വര്‍ഷത്തിനുള്ളിൽ തുല്യ തവണകളായി  ഇഎംഐ തിരിച്ചടക്കണം .

2.പ്രവാസി ഭദ്രത മെഗാ പദ്ധതി

രണ്ട് കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെഎസ്ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെ ലോൺ ലഭിക്കും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോൺ ലഭിക്കുക. 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ സബ്‍സിഡി നോര്‍ക്ക റൂട്ട്സ് നൽകും എന്നതാണ് പ്രത്യേകത. കെഎസ്ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നൽകേണ്ടത്.

0 comments: