2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (Tata Consultancy Services-TCS) -എംബിഎ ബിരുദധാരികൾക്കായി തൊഴിലവസരങ്ങൾആഗോള ഐടി  പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്  (Tata Consultancy Services-TCS) എംബിഎ ബിരുദധാരികൾക്കായി മാനേജ്മെന്റ് നിയമനം നടത്താൻ ഒരുങ്ങുന്നു . എഴുത്തുപരീക്ഷയിലൂടെയാണ് നിയമനം .രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 9 ന് അവസാനിക്കും. ടെസ്റ്റിനുള്ള തീയതികൾ കമ്പനി പിന്നീട് പ്രഖ്യാപിക്കും.

എങ്ങനെ അപേക്ഷിക്കാം ?

 • ടി.സി.എസി.ന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
 • നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താവാണെങ്കില്‍,ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.  'Apply For Drive' എന്നതില്‍ ക്ലിക്കുചെയ്യുക
 • ടിസിഎസിന്റെ പോര്‍ട്ടലില്‍ നിങ്ങള്‍ ഒരു പുതിയ ഉപയോക്താവാണെങ്കില്‍,  രജിസ്റ്റര്‍ ചെയ്യുക എന്നതില്‍ ക്ലിക്കുചെയ്യുക 'IT' എന്ന വിഭാഗം തിരഞ്ഞെടുത്ത് നിങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിന് തുടരുക. നിങ്ങളുടെ അപേക്ഷാ ഫോം സമര്‍പ്പിച്ച്‌ 'Apply For Drive' ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ ടെസ്റ്റ് രീതി തിരഞ്ഞെടുത്ത് 'Apply' ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ സ്റ്റാറ്റസ് സ്ഥിരീകരിക്കാന്‍, 'Track Your Application'പരിശോധിക്കുക. സ്റ്റാറ്റസ് 'Applied for Drive' ആയി കാണാനാകും.

യോഗ്യത

 • കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 28 വയസ്സും ആയിരിക്കണം
 • പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിപ്ലോമ , ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര പരീക്ഷ എന്നിവയില്‍ 60% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്കു നേടിയിരിക്കണം 
 • B. TECH / B.E background prior to MBA / Integrated MBA നിര്‍ബന്ധമാണ്
 •  മുന്‍ പ്രവൃത്തി പരിചയം പരിഗണിക്കും.
 • മൊത്തം അക്കാദമിക്  വർഷങ്ങൾ തമ്മിൽ വിടവ് 2 വര്‍ഷത്തില്‍ കൂടരുത്. എന്തെങ്കിലും വിടവുകള്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അതിന്റെ കാരണം കാണിക്കുന്ന  ഡോക്യുമെന്റ് പ്രൂഫ് സമർപ്പിക്കണം 
 • വിദ്യാര്‍ത്ഥികള്‍  റെഗുലർ  സ്കൂള്‍ വിദ്യാഭ്യാസംപൂര്‍ത്തിയാക്കിയിരിക്കണം. 

ടെസ്റ്റ് വിശദാംശങ്ങള്‍

 • 90 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കേണ്ട 47 ചോദ്യങ്ങളാണ് ടെസ്റ്റിലുള്ളത്
 • ഇതില്‍ ഇനിപ്പറയുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു
 • വെര്‍ബല്‍ ആപ്റ്റിറ്റ്യൂഡ് (7 ചോദ്യങ്ങള്‍)
 • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (20 ചോദ്യങ്ങള്‍)
 • ബിസിനസ്സ് അഭിരുചി (20 ചോദ്യങ്ങള്‍)


0 comments: