2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഐബിപിഎസിൽ 4135 ഒഴിവുകളിലേക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാൻ അവസരം

                                  വിവിധ ബാങ്കുകളില്‍(Bank) പ്രൊബേഷനറി ഓഫീസര്‍, മാനേജ്മെന്റ് ട്രെയിനി എന്നീ തസ്തികകളിലെ 4,135 ഒഴിവുകളിലേക്ക് (Vaccancy) അപേക്ഷ ആരംഭിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ബി പി എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദര്‍ശിച്ച്‌ ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ നൽകാം . അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 10 ആണ്. ഈ കാലാവധിയ്ക്കുള്ളില്‍ തന്നെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യണം .

ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 4 നും 11 നും ഇടയിലായി പ്രാഥമിക പരീക്ഷ നടത്തും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് 2022 ജനുവരിയില്‍ നടക്കുന്ന പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത ലഭിക്കും . 2022 ഫെബ്രുവരിയ്ക്കും മാര്‍ച്ചിനും ഇടയിലാകും അവസാന ഘട്ടമായ അഭിമുഖ പരീക്ഷ നടക്കുക. അതിനുശേഷം 2022 ഏപ്രിലില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തു വരും .

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ഒഴിവ് സംബന്ധിച്ച വിശദാംശങ്ങള്‍

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ - 912
കാനറ ബാങ്ക് - 650
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 620
ബാങ്ക് ഓഫ് ഇന്ത്യ - 588
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 400
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് - 98
യു സി ഓ ബാങ്ക് - 440
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് - 427

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: യോഗ്യതകൾ 

ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

 പ്രായപരിധി 20 നും 30 നും ഇടയിലാണ്.

 ഉദ്യോഗാര്‍ത്ഥികള്‍ 1991 ഒക്ടോബര്‍ 2 നോ അതിന് ശേഷമോ 2001 ഒക്ടോബര്‍ 1 നോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം.

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ആവശ്യമായ രേഖകള്‍

1)ഫോട്ടോഗ്രാഫ്
2)കൈയൊപ്പ്
3)ഇടതു തള്ളവിരലിന്റെ വിരലടയാളം
4)കൈപ്പടയില്‍ എഴുതിയ ഡിക്ലറേഷന്‍

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഘട്ടം 2: സി ആര്‍ പി പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനീ തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 4: രേഖകള്‍ അപ്ലോഡ് ചെയ്യുക.
ഘട്ടം 5: അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് അപേക്ഷാ ഫോം സമര്‍പ്പിക്കുക. ഫോമിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: അപേക്ഷാ ഫീസ്

സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള അപേക്ഷാ ഫീസ് 175 രൂപയാണ്.

ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: തിരഞ്ഞെടുപ്പ് പ്രക്രിയ

പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖ പരീക്ഷ എന്നീ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ചോദ്യങ്ങള്‍ ഉള്ളതായിരിക്കും പ്രാഥമിക പരീക്ഷ. ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടത്തുക. 20 മിനിറ്റ് വീതമാണ് ഓരോ വിഭാഗത്തിലെയും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ അനുവദിക്കുക.

പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത നേടും. ഈ ഘട്ടത്തില്‍ 155 ചോദ്യങ്ങള്‍ ഉണ്ടാകും. പരമാവധി മാര്‍ക്ക് 200 ആയിരിക്കും. ഇംഗ്ലീഷ് ഭാഷ, ജനറല്‍/എക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഡാറ്റ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍, റീസണിങ് ആന്‍ഡ് കമ്ബ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ നാല് വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.പരീക്ഷയ്ക്ക് അനുവദിക്കുന്ന സമയം 3 മണിക്കൂറായിരിക്കും . ഇവ കൂടാതെ 25 മാര്‍ക്കിന് ഒരു കത്തും ഉപന്യാസവും എഴുതാനുള്ള ഘട്ടവും ഉണ്ടാകും. 30 മിനിറ്റാണ് ഈ ഘട്ടത്തിന് അനുവദിക്കുന്ന സമയം. പ്രധാന പരീക്ഷയില്‍ ജയിക്കുന്നവര്‍ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടും

-SBI | എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; രണ്ടായിരത്തിലധികം അവസരങ്ങൾ.

0 comments: