2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഇന്ത്യൻ മിലിറ്ററി കോളേജിൽ പ്രവേശനം നേടാൻ അവസരം

 


2022 ജൂലൈയില്‍ ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 18ന് നടത്തും.

 ഈ വര്‍ഷം മുതല്‍ പരീക്ഷയ്ക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാൻ അവസരം ഉണ്ട് . 01.07.2022-ല്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ, പാസായിരിക്കുകയോ വേണം. 02/07/2009-ന് മുന്‍പോ 01/01/2011-ന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല . (01/07/2022-ല്‍ അഡ്മിഷന്‍ സമയത്ത് 11 വയസിനും 13 വയസിനും ഇടയില്‍ ആയിരിക്കണം) അഡ്മിഷന്‍ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും, വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷ നൽകാം . പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷാഫോം നൽകും . അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിനായി ഡിമാന്റ് ഡ്രാഫ്റ്റ് 'ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍, ഉത്തര്‍ഖണ്ഡ് (ബാങ്ക് കോഡ് 01576)) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ' ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തര്‍ഖണ്ഡ്-248003 എന്ന വിലാസത്തില്‍ അയയ്ക്കണം. ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in  ല്‍ ലഭിക്കുന്നതാണ് .

നവംബര്‍ 5നു മുന്‍പ് ലഭിക്കുന്ന തരത്തില്‍ കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച്‌ 'സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12' എന്ന വിലാസത്തില്‍ നല്‍കണം. പെണ്‍കുട്ടികളുടെ അപേക്ഷകള്‍ മാത്രമാണ് 15 വരെ സ്വീകരിക്കുന്നത്.ഒക്ടോബര്‍ 30 ആണ്‍കുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി .

0 comments: