മിടുക്കരായ ഒരു പ്ലസ് ടു വിദ്യാര്‍ഥിയാണോ. എങ്കില്‍ ഫ്രീയായി ദുബൈ അന്തര്‍ദേശീയ എക്‌സ്‌പോ കാണാന്‍ ഉള്ള അവസരമുണ്ട്. ജില്ലയിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിക്ക് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായാണ് ദുബൈ എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നത്.
രാജ്യത്തെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയായ വയനാട്ടില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനായി അതുല്യ അവസരം ഒരുങ്ങുന്നത്. ഒക്ടോബര്‍ 18 ന് 2021-22 അധ്യയന വര്‍ഷം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌കൂള്‍ തലത്തില്‍ പ്രാഥമിക പരീക്ഷ നടക്കും. സ്‌കൂള്‍തല മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 25 നു കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സര പരീക്ഷയില്‍ പങ്കെടുക്കാം. സംസ്ഥാന, വി എച് എസ് സി, സി ബി എസ് സി, ഐ സി എസ് സി സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും .
പൊതു വിജ്ഞാനം, ന്യൂമറികല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം എന്നിവയിലുള്ള 100 മാര്‍കിന്റെ ഒബ്ജക്റ്റീവ് പരീക്ഷയില്‍ മികവ് കാണിക്കുന്ന പത്ത് ശതമാനം വിദ്യാര്‍ഥികള്‍ക്കായി ബഹുമുഖ വാചാ, എഴുത്ത് പരീക്ഷ നടത്തും. 26 ന് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും കഴിവ് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് ദുബൈ യാത്രയ്ക്ക് തെരഞ്ഞെടുക്കുക. സ്‌കൂള്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ എടുക്കുന്നതായിരിക്കും.
0 comments: