യോഗി സര്‍ക്കാര്‍ സ്‌കൂള്‍ യൂണിഫോം വാങ്ങുന്നതിന് മാതാപിതാക്കള്‍ക്ക് ധന സഹായവുമായി .
ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) തുക ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ എത്തുന്നതാണ് .
സഹായം അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങാൻ സംസ്ഥാനത്തെ ധന വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മേധാവി സര്‍വേന്ദ്ര വിക്രം ബഹാകൂര്‍ സിങ് നിര്‍ദ്ദേശം കൊടുത്തു . പിഎഫ്‌എംഎസ് പോര്‍ട്ടല്‍ വഴി പണമയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദേഹം നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു .
ഈ സ്‌കീമിന്റെ പ്രയോജനം കിട്ടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ പിഎഫ്‌എംഎസ് പോര്‍ട്ടലിൽ ഉൾപെടുത്തിയിട്ടുണ്ട് . ഈ ഡാറ്റകളുടെ പരിശോധനകളും മറ്റു നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഏകദേശം 1.80 കോടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം കിട്ടുന്നത് .
രണ്ടു ജോഡി യൂണിഫോമിന് 600 രൂപ, ഒരു ജോഡി ഷൂസിനും സോക്‌സുകള്‍ക്കുമായി 125 രൂപ, ഒരു സ്വെറ്ററിന് 200 രൂപ, ബാഗിന് 175 രൂപ എന്നിങ്ങനെ മൊത്തം 1100 രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം കിട്ടുക .
0 comments: