2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

2021-22 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു


'പ്രത്യുഷ' പദ്ധതിയുമായി എറണാകുളം ജില്ലാ ഭരണകൂടം,2021-22 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. സൗജന്യ പരിശീലനം നൽകി ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ  സ്കോളർഷിപ്പിന് യോഗ്യരക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എൻസൈൻ എന്ന ഏജൻസിയാണ് ഈ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നത്. ആവശ്യമായ സാമ്പത്തിക സഹായം പെട്രോനെറ്റ് നൽകും.ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ്.

കുടുംബ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയാത്ത ഏഴാം ക്ലാസ് വാർഷിക മൂല്യ നിർണയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കി, നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, വിദ്യാർത്ഥികളിൽ നിന്നുമാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.ഇതിനായി  ജില്ലാതലത്തിൽ സ്ക്രീനിങ് ടെസ്റ്റ് വിദ്യാഭ്യാസ വകുപ്പ് നടത്തും. സൗജന്യ പരിശീലനത്തിനായി ഈ പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന 300 വിദ്യാർത്ഥികളെ  ആണ്  കണ്ടെത്തുന്നത്.

അതോടൊപ്പം വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ഒക്ടോബർ 12 മുതൽ 19 വരെ  ചെയ്യാം. സ്ക്രീനിംഗ് ടെസ്റ്റ് നവംബർ 1ന്  നടത്തും. മൂന്ന് മാസത്തെ പരിശീലനമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  നൽകുന്നത്.

0 comments: