2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

സീനിയോരിറ്റി പുനഃസ്ഥാപിക്കാം എംപ്ലോയ്മെന്റ് റജിസ്ട്രേഷനിലൂടെ.

                                 


എംപ്ലോയ്‌മെന്റ് അസൽ രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിച്ചു നൽകും: എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയിൽ മന:പൂർവ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക്.

 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി പ്രത്യേക പുതുക്കൽ അർഹതയുള്ള ഉദ്യോഗാർഥികൾക്ക്  നടത്താവുന്നതാണ്.  രജിസ്‌ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസിൽ നേരിട്ടോ/ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിച്ചാലും 01/10/2021 മുതൽ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം പുതുക്കൽ നടത്താം.

രജിസ്‌ട്രേഷൻ നിലവിലില്ലാതിരുന്ന കാലത്തെ തൊഴിൽരഹിത വേനതത്തിന് സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവർക്ക് അർഹത ഉണ്ടാക്കില്ല. ഈ ഓഫീസിൽ തന്നെ  എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷ  സമർപ്പിക്കേണ്ടതാണ്. ഡിവിഷൻ എംപ്ലോയ്‌മെന്റ് ഓഫീസർ  30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന്  അറിയിക്കുകയും ചെയ്തു.

0 comments: