2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

സ്‌കൂളുകള്‍ കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ : മൃണ്മയി ജോഷി

                           


സ്‌കൂള്‍നവംബര്‍ ഒന്നിന് തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളും ഒരുമിച്ചു ചേർന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

ഒക്ടോബര്‍ മാസത്തില്‍ തന്നെ സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ തുടങ്ങിയിരുന്നു .

ജില്ലയിലെ സ്‌കൂളുകള്‍ കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി വ്യക്തമാക്കി . സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും നടപടിയായിട്ടുണ്ട്. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വരാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേർത്തു . മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ജില്ലയിലെ പലവിധ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു .

0 comments: