2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍; എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി


പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ഗവണ്മെന്റ് ഔദ്യോഗിക അറിയിപ് ലഭിക്കാൻ hscap.kerala.gov.in സന്ദർശിക്കുക ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി.മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വര്‍ധിത സീറ്റിലേക്ക് സ്​കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്​ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച്‌ ട്രാന്‍സ്​ഫര്‍ അലോട്ട്മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്​ഫര്‍ അഡ്​മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും.

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് 94,390 അപേക്ഷകർ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് 94,390 അപേക്ഷകർ. 91,480 പേർ ആദ്യ രണ്ട് അലോട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4113 പേർ പുതുതായി അപേക്ഷിച്ചു.നിലവിൽ 40,666 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിലെല്ലാം പ്രവേശനം നൽകിയാലും 53,000ലേറെ കുട്ടികൾ പുറത്താകും.ഇതൊഴിവാക്കാൻ ആവശ്യമുള്ള ജില്ലകളിൽ 10%–20% സീറ്റ് വർധനയ്ക്കും പോരാതെ വന്നാൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കാനും മന്ത്രിസഭ അനുമതി നൽകിയിരുന്നു

0 comments: