2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

( October-29) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                              


പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍; എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി.മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വര്‍ധിത സീറ്റിലേക്ക് സ്​കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്​ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച്‌ ട്രാന്‍സ്​ഫര്‍ അലോട്ട്മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്​ഫര്‍ അഡ്​മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും.

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് 94,390 അപേക്ഷകർ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് 94,390 അപേക്ഷകർ. 91,480 പേർ ആദ്യ രണ്ട് അലോട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4113 പേർ പുതുതായി അപേക്ഷിച്ചു.നിലവിൽ 40,666 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിലെല്ലാം പ്രവേശനം നൽകിയാലും 53,000ലേറെ കുട്ടികൾ പുറത്താകും.ഇതൊഴിവാക്കാൻ ആവശ്യമുള്ള ജില്ലകളിൽ 10%–20% സീറ്റ് വർധനയ്ക്കും പോരാതെ വന്നാൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കാനും മന്ത്രിസഭ അനുമതി നൽകിയിരുന്നു

നീറ്റ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) ഫലം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉടൻ പ്രഖ്യാപിക്കും. റോൾ നമ്പർ, ജനന തീയതി എന്നിവ നൽകി neet.nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.നീറ്റ് പരീക്ഷാ ഫലത്തിനൊപ്പം കട്ട് ഓഫ് മാർക്കും എൻടിഎ പ്രസിദ്ധീകരിക്കും. നീറ്റ് 2021 ലെ പെർസന്റൈൽ കട്ട് ഓഫ് എത്രയാണെന്നത് എൻടിഎ നേരത്തെ അറിയിച്ചിട്ടുണ്ട്.

കുസാറ്റ് സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന ബിടെക്/ ഇന്റഗ്രേറ്റഡ് എംഎസ്‌സി/ബിടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ആദ്യത്തെ സ്‌പോട്ട് അഡ്മിഷന്‌  31- വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈനായാണ് സ്‌പോട്ട് അഡ്മിഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് ലോഗിൻ പേജിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.വെബ്‌സൈറ്റ്: https://admissions.cusat.ac.in/

എയിംസില്‍ ബി.എസ്‌സി: പുതിയ രജിസ്‌ട്രേഷന് അവസരം 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്യൂഡല്‍ഹിയിലെയും മറ്റു കേന്ദ്രങ്ങളിലെയും ബി. എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്‌സി.(ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്‌സി. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് പുതുതായി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാന്‍ അവസരം ഒരുക്കുന്നു. https://bsccourses.aiimsexams.ac.in വഴി 29 വൈകീട്ട് അഞ്ചിനകം ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ നില  ഒക്ടോബര്‍ 31ന് പ്രസിദ്ധപ്പെടുത്തും.

സ്കൂൾ തുറക്കൽ: ഒരുക്കം അവസാനഘട്ടത്തിൽ

ഒന്നാം തീയതി സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളുകളിലെ ശുചീകരണം, ഉച്ചഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ എന്നിവ പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം പുരോഗമിക്കുന്നു. പ്രവേശനോത്സവ ഒരുക്കങ്ങളും സ്കൂൾ തലത്തിൽ തുടങ്ങിയെന്നും യോഗത്തിൽ അറിയിച്ചു.

സ്കുള്‍ തുറക്കല്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജാഗ്രത വേണം-ബാലാവകാശ കമ്മീഷന്‍

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നേരിടാന്‍ ഇടയുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ നിര്‍ദേശിച്ചു.

സ്വകാര്യ ഐ.റ്റി.ഐ-കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം : നവംബര്‍ 25 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളില്‍ (ITI) പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം 2021-22 നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.ഒരു വര്‍ഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും .www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. നവംബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടാം.

കിലെ സിവിൽ സർവീസ് അക്കാദമിയിൽ സീറ്റൊഴിവ്

തൊഴിലാളി ക്ഷേമ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ തിരുവനന്തപുരത്തു  പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ അടുത്ത വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 3. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്‌സൈറ്റ് കാണുക www.kile.kerala.gov.in .

എല്ലാ പ്രായക്കാര്‍ക്കും സംഗീതപഠനം ഒരുക്കി വൈറ്റ്ഹാറ്റ് ജൂനിയര്‍; 18+ വിഭാഗത്തിനായി കസ്റ്റമൈസ് ചെയ്യാവുന്ന സംഗീത കോഴ്‌സ് ആരംഭിക്കുന്നു

എല്ലാ പ്രായത്തിലുമുള്ള സംഗീത പ്രേമികള്‍ക്കും ആഴത്തിലുള്ള പഠന അവസരങ്ങള്‍ നല്‍കുന്നതിനായി മുന്‍നിര തത്സമയ വണ്‍-ഓണ്‍-വണ്‍ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത കോഴ്‌സ് ആരംഭിച്ചുകൊണ്ട് 18+ വിഭാഗത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നതായി പ്രഖ്യാപിച്ചു. സംഗീതോപകരണം വായിക്കാനും കമ്ബോസ് ചെയ്യാനും കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന ഓണ്‍ലൈന്‍ പഠനത്തിനായി കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ച പ്ലാറ്റ്‌ഫോമിലൂടെ ഗിറ്റാറും പിയാനോയും പഠിപ്പിച്ച്‌ സംഗീത രംഗത്ത് വിജയകരമായി സാന്നിധ്യം അറിയിച്ചതിന് പിന്നാലെയാണ് വൈറ്റ്ഹാറ്റ് ജൂനിയറിന്റെ പുതിയ ചുവട് വയ്പ്പ്. 

എം.എഡ് സീറ്റ്​ ഒഴിവ്​

പന്തളം: എന്‍.എസ്.എസ് ട്രെയിനിങ്​ കോളജില്‍ എം.എഡ് കോഴ്സില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റ്​ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിങ്കളാഴ്ച വൈകീട്ട് മൂന്നിനുമുമ്ബ്​ കോളജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) 2021-22; അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവര്‍) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം നല്‍കുന്നത്.കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 11. ഫോണ്‍.: 0471-2302090, 2300524.

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന 2022 ലെ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘https://www.aissee.nta.nic.in’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 

വിദ്യാസമുന്നതി അവസാന തീയതി നവംബര്‍ 16

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ ധനസഹായ പദ്ധതി (2021-22), വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതി (2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.kswcfc.org സന്ദര്‍ശിക്കുക.

പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആര്‍.എം. റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേയ്ക്ക് പ്രവേശനം നേടുന്നതിന് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഓഫീസില്‍ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.

എം.ടെക് പ്രവേശനം: തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ എം.ടെക് പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ അതാതു കോളേജുകളില്‍ പ്രവേശനം നേടേണ്ട തീയതി നീട്ടി. 30, ഒന്ന് തീയതികളിലെ പ്രവേശനം യഥാക്രമം എട്ട്, ഒന്‍പത് തീയതികളിലേക്കാണ് നീട്ടിവച്ചത്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എംജി സർവകലാശാല

പഴയ ബാച്ചുകാർക്കുള്ള പരീക്ഷ: ഹാൾ ടിക്കറ്റ് വിതരണം നവം. 1 മുതൽ

1998 മുതൽ വിവിധ കാലയളവുകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ ബി.എ., ബി.എസ് സി, ബി.കോം കോഴ്സുകൾക്ക് റഗുലറായും പ്രൈവറ്റായും ചേർന്ന് പഠനം വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തവർക്കായി നടത്തുന്ന അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് മോഡൽ – 1 പരീക്ഷകളുടെ ഭാഗമായുള്ള പാർട്ട് 1 – ഇംഗ്ലീഷ്, പാർട്ട് 2 – അഡീഷണൽ/മോഡേൺ ലാംഗ്വേജ് പരീക്ഷകൾ നവമ്പർ മൂന്നിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾ, ടൈംടേബ്ൾ തുടങ്ങിയ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. 

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് – 2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ എട്ടുമുതൽ നടക്കും.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ അഞ്ചുമുതൽ നടക്കും.

അഫിലിയേറ്റഡ് കോളേജിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 10 ന് ആരംഭിക്കും. 

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തുന്ന എം.എ. ഹിസ്റ്ററി -2021-22 ബാച്ചിൽ എസ്.സി., എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുണ്ട്വിശദവിവരത്തിന് ഫോൺ: 6238852247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.എസ് സി. കെമിസ്ട്രി – 2021-2023 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. . വിശദവിവരത്തിന് ഫോൺ: 0481-2731036, ഇമെയിൽ: office.scs @gmail.com

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് – 2021- 2023 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും ഒഴിവുകളുണ്ട്. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ് സി. മാത്തമാറ്റിക്‌സ് -2021-2023 ബാച്ചിൽ പ്രവേശനത്തിന് എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുകളുണ്ട്.   വിശദവിവരത്തിന് ഫോൺ: 8304870247.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2. 3 – 2013-2015 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013 – 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ആന്റ് എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 


കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. 

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പരീക്ഷ

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2021 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

സര്‍വകലാശാലാ പഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

മാനേജ്‌മെന്റ് പ്രൊജക്ട് വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട് വൈവ നവംബര്‍ 2-ന് തുടങ്ങും. 

പുനഃപരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് എന്ന പേപ്പറിന്റെ പുനഃപരീക്ഷ നവംബര്‍ 8-ന് നടക്കും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

രണ്ട് വര്‍ഷ ബി.എഡ്. സോഷ്യല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 30-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, തമിഴ് ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

എം. എസ്. സി ബയോടെക്നോളജി/ മൈക്രോബയോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം. എസ്. സി ബയോടെക്നോളജി, എം. എസ്. സി മൈക്രോബയോളജി എന്നീ കോഴ്സുകളിൽ എസ്.ടി വിഭാഗത്തിൽ ഒന്നുവീതം സീറ്റ് ഒഴിവുണ്ട്. 

0 comments: