നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) അഹ്മദാബാദ്, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം കാമ്പ സുകളിലായി 2022-23 വര്‍ഷം നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍(ബി.ഡെസ്), മാസ്റ്റര്ഓഫ് ഡിസൈന്‍ (എം.ഡെസ്) പ്രോഗ്രാമുകളിലേക്കുള്ള ഡിസൈന്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ് (പ്രിലിമിനറി) ജനുവരി രണ്ടിന് ദേശീയതലത്തില്‍ നടത്തും.നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://admissions.nid.edu-ല്‍ ലഭ്യമാണ്. ബിഡെസ്, എംഡെസ് കോഴ്സുകളുടെ വിശദാംശങ്ങളടങ്ങിയ ഡിജിറ്റല്‍ അഡ്മിഷന് ഹാന്‍ഡ് ബുക്കുകളും വെബ്സൈറ്റിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ടെസ്റ്റ് സെന്‍ററാണ്.
1.ബി.ഡെസ്
കോഴ്സ് ദൈര്‍ഘ്യം ;നാലുവര്‍ഷം.
സീറ്റുകളുടെ എണ്ണം
യോഗ്യത
- 2021-22 അധ്യയന വര്‍ഷം സയന്‍സ്, ആര്‍ട്സ്, കോമേഴ്സ്, ഹ്യൂമാനിറ്റിസ് സ്ട്രീമില്‍ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍
- അംഗീകൃത ത്രിവത്സര ടെക്നിക്കല്‍ ഡിപ്ലോമ പാസായവര്‍
- 2022 മേയ്, ജൂണ്‍ മാസത്തിനകം യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം.
- 2002 ജൂലെ ഒന്നിനോ, അതിനുശേഷമോ ജനിച്ചവരാകണം. SC/ST/OBC-NCC/PWD വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്.
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 3000 രൂപ. SC/ST/PWD വിഭാഗങ്ങള്‍ക്ക് 1500 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടക്കാം.
പ്രവേശനം
ഡിസൈന്‍ അഭിരുചി പരീക്ഷ പ്രിലിമിനറി,മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
2.എം.ഡസ്
കോഴ്സ് ദൈര്‍ഘ്യം; രണ്ടുവര്‍ഷം.
സീറ്റുകളുടെ എണ്ണം
0 comments: