2021, നവംബർ 12, വെള്ളിയാഴ്‌ച

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇനി മൊബൈൽ ഉപയോഗിച്ചാൽ പണി കിട്ടും നിർണ്ണായക വിധിയുമായി കോടതി

                            


കർണാടകയിലെ സർക്കാർ ബസുകളിൽ മൊബൈൽ സ്​പീക്കറിൽ ഉയർന്ന ശബ്​ദത്തിൽ പാട്ടും വിഡിയോയും  വെക്കുന്നത്​ ഹൈകോടതി വിലക്കി.ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന്​ കാണിച്ച് നേരത്തെ​ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി ഉത്തരവ്​. ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത്​ നിയന്ത്രിക്കണമെന്നാണ്​ കോടതി നിർദേശം.വിഷയം പരിഗണിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നവരോട്​ സഹയാത്രികർക്ക്ശല്യമുണ്ടാക്കരുതെന്നും ബസ്​ ജീവനക്കാർക്ക്​ ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനക്കാർക്കു  യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി പറഞ്ഞു.

0 comments: