2021, നവംബർ 12, വെള്ളിയാഴ്‌ച

( November 12) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                               


നവംബർ 13,14 ദിവസങ്ങളിൽ വിക്ടേഴ്‌സ് ചാനലിന് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന് നവംബർ 13 ശനിയാഴ്ച, നവംബർ 14 ഞായറാഴ്ച ദിവസങ്ങളിൽ അവധി. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകൾക്ക് ട്രയൽ നടക്കുന്നതിനാലാണ് ശനിയാഴ്ച അവധി. നവംബർ 14 ഞായറാഴ്ച ശിശുദിനത്തോട് അനുബന്ധിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.

നീറ്റ് ഒ.എം.ആര്‍. ഇമേജ് ഡൗണ്‍ലോഡുചെയ്യാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് യു.ജി. 2021 പരീക്ഷാര്‍ഥികളുടെ ഒ.എം.ആര്‍. ഉത്തരക്കടലാസിന്റെ സ്‌കാന്‍ചെയ്ത ഇമേജ്, neet.nta.nic.in ല്‍ ലഭ്യമാക്കി. സൈറ്റിലെ 'നീറ്റ് യു.ജി. 2021 ഒ.എം.ആര്‍. ഡിസ്‌പ്ലേ' എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്, സ്‌ക്രീനില്‍ കാണുന്ന സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി സ്‌കാന്‍ ഇമേജ് കാണാം.

പരീക്ഷകൾ ഓൺലൈനായി നടത്തണം': സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

സി.ബി.എസ്.ഇ, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഓഫ്ലൈനായി നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഓൺലൈനായും ഓഫ്ലൈനായും പരീക്ഷയെഴുതാൻ ബോർഡുകൾ അവസരമൊരുക്കണമെന്ന് ഒരുകൂട്ടം പരാതിക്കാർ ആവശ്യപ്പെട്ടു.

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ഇന്‍ഡക്ഷന്‍ ക്ലാസുകള്‍ 22 മുതല്‍.

എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ബിരുദപഠനത്തിനായി ഇക്കൊല്ലം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടി (ഇന്‍ഡക്ഷന്‍ ക്ലാസുകള്‍) 22ന് ആരംഭിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ബി.ഡിസ്., എം.ഡിസ്. പ്രോഗ്രാമുകള്‍ 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) വിവിധ കാമ്പസുകളില്‍ 2022 - 23ലെ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.), രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ ഓണ്‍ലൈനായി admissions.nid.edu വഴി നവംബര്‍ 30ന് വൈകീട്ട് നാലുവരെ നല്‍കാം

പി.ജി. ഡെന്റല്‍ കോഴ്‌സ്‌ ; ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനപ്പരീക്ഷ

പുതുക്കിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് ബിരുദാനന്തര ബിരുദ ഡെന്റല്‍ കോഴ്‌സില്‍ സ്വാശ്രയ ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ പ്രവേശനം നടത്തും.പി.ജി. ഡെന്റല്‍ കോഴ്‌സിലേക്ക് ഇതിനകം പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല..

ബാച്ച്‌ലർ ഓഫ് ഡിസൈൻ ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബിഡിഎസ്) കോഴ്സിലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള  നടപടി ആരംഭിച്ചു. അവസാന അലോട്ട്മെന്റാ യിരിക്കും ഇത്‌.  ഓപ്ഷനുകൾ   ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം  14 ന്‌ വൈകിട്ട് അഞ്ച്‌ വരെ www.cee.kerala.gov.in ലെ ‘candidate portal’ ൽ ലഭ്യമാണ്.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡി.എല്‍.എഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയം, സ്‌ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന്റെ പുതിയ ബാച്ച് ഡിസംബർ ഒന്നിന് ആരംഭിക്കും. നവംബർ 24 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.കോഴ്‌സ് സമയം, ഫീസ് മുതലായ വിശദ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2560333.

അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാം; ഡ്രെസ് കോഡ് നിയമം ഇല്ലെന്ന് സര്‍ക്കാര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് യാതൊരു നിയമവും നിലവിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായ വസ്ത്രം ധരിച്ച് അധ്യാപകര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

യൂണിവേഴ്സിറ്റി വാർത്തകൾ 

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്. ബി.എസ്‌സി. മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 17 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. പരീക്ഷകള്‍ നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകള്‍ ഡിസംബര്‍ 1 മുതലും പുനഃക്രമീകരിച്ചിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 നവംബര്‍ 25 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2013 സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് കോഴ്‌സി’ന് അപേക്ഷിക്കാം. ഐശ്ചിക വിഷയത്തില്‍ 50% മാര്‍ക്കോടുകൂടിയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാല്‍ ഹിന്ദിഭാഷയും സാഹിത്യവും ഐച്ഛികവിഷയമല്ലാത്ത ബിരുദധാരികള്‍ ബിരുദ തലത്തില്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു തലത്തിലോ മുകളിലോ ഹിന്ദി പ്രചാരസഭ പോലുളള സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ ആയിരിക്കണം. 

അഗ്രോ ഇക്കോളജി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

യൂറോപ്യന്‍ യൂണിയന്‍ നെക്സ്റ്റ് ഫുഡ് പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന അഗ്രോ ഇക്കോളജി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് https:// keralauniversity.ac.in/news ലിങ്ക് കാണുക.

എംജി സർവകലാശാല

ബിരുദപ്രവേശനം 25 വരെ

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദപ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 18 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 

എം.എസ് സി. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റാ സയൻസ്

മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിച്ച സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ് സി. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമുകൾക്കും സ്‌കൂൾ ഓഫ് ഡാറ്റാ അനലറ്റക്‌സിലെ എം.എസ് സി. ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്‌സ് പ്രോഗ്രാമിനും തുടക്കമായി. മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളോടെ ആരംഭിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ നവംബർ 18ന് തുടങ്ങും.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്‌പോട് അഡ്മിഷൻ പങ്കെടുക്കണം.

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് (2021 അഡ്മിഷൻ) ജനറൽ, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി., മുസ്‌ലിം, എക്‌സ്.ഒ.ബി.സി. സീറ്റുകൾ ഒഴിവുണ്ട്. 

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ബയോസയൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ്) (2020-22 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

അഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു.

2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു.

2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ , റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം.

മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി 2019 നവംബര്‍ , നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിശോധനാ ഫലം പ്രിസിദ്ധീകരിച്ചു.

എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഗ്രേഡ് കാര്‍ഡ്

2021 മാര്‍ച്ച് അഫ്ദലുല്‍ ഉലമ രണ്ടാം വര്‍ഷ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ പരീക്ഷഎഴുതിയ കേന്ദ്രരങ്ങളില്‍ ലഭ്യമാണ്. നേരത്തെ സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ലഭിക്കും.

പരീക്ഷ

2013 പ്രവേശനം നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് റഗുലര്‍/സപ്ലിമെന്ററി 2021 ഏപ്രില്‍ പരീക്ഷ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നവംബര്‍ 15ന് ആരംഭിക്കും. സമയക്രമവും വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് റഗലുര്‍ 2021 ഏപ്രില്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ 29ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

എസ്.ഡിഇ/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2019 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ മള്‍ട്ടിമീഡിയ/അഫദലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. .

യൂണിവേഴ്‌സിറ്റി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വ്വകലാശാല അധ്യാപകര്‍ക്ക് വേണ്ടി നവംബര്‍ 29 മുതല്‍ സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

പുനഃപ്രവേശനം

എസ്.ഡി.ഇ ബി.എ, ബി.കോം, ബിഎസ്.സി (മാത്സ്) ബി.ബി.എ പ്രോഗ്രാമുകള്‍ക്ക് 2016, 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടുകയും ഒന്ന്, രണ്ട് മൂന്ന് നാല് സെമസ്റ്ററുകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള സമയം നീട്ടി. 100 രൂപ പിഴയോടെ ഓണാലൈനായി നവംബര്‍ 20 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെ ബിഎ, ബികോം, ബിഎസ്.സി (മാത്സ്) ബിബിഎ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്ഡിഇ വഴി അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിനുള്ള അപേക്ഷാ തിയതി 100 രൂപ പിഴയോടെ നവംബര്‍ 20 വരെ നീട്ടി.

 കണ്ണൂർ സർവകലാശാല

എം.എ ഹിന്ദി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, നീലേശ്വരം പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിലേക്ക് SEBC, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹിന്ദി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.

എം.എസ്.സി പ്ലാൻറ് സയൻസ്- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 15-11-2021 തിങ്കളാഴ്ച രാവിലെ 11:30ന് ഹാജരാകണം. 

എം.എസ്.സി. ബയോടെക്‌നോളജി / മൈക്രോബയോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല, പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിൽ എം.എസ്‌.സി. ബയോടെക്‌നോളജി, എം.എസ്‌.സി. മൈക്രോബയോളജി കോഴ്സുകളിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ള ബി.എസ്‌.സി. ലൈഫ് സയൻസ് കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് 15.11.2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി അസ്സൽ രേഖകൾ സഹിതം വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം.

എൽ.എൽ.എം. സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ എസ്.സി വിഭാഗത്തിന് മൂന്നും എസ്.റ്റി വിഭാഗത്തിന് ഒന്നും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16.11.2021 ന് ഉച്ചയ്‌ക്കു ഒരു മണിക്ക്‌ വകുപ്പ് മേധാവി മുമ്പാകെ ഹാജരാവേണ്ടതാണ്. വിലാസം :സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ , )കാസറഗോഡ്. 

യു ജി സി – എച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു.ജി.സി – എച്.ആർ.ഡി.സി. ഇന്റർ/മൾട്ടി ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് കോഴ്‌സിലേക്ക് സർവകലാശാല / കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ 30-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. 

ടൈംടേബിൾ

01.12.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ജൂൺ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 25.11.2021 വരെ സ്വീകരിക്കും.


0 comments: