2021, നവംബർ 11, വ്യാഴാഴ്‌ച

പി എസ് സി പുതിയ വിജ്ഞാപനം; 45 തസ്തികകളിൽ അപേക്ഷിക്കാം;

 കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ  നാൽപതിലധികം തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലായി 45 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പി എസ് സിയുടെ www.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ‍ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒഴിവുകളുണ്ട്. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) 

  • ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം),
  •  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), 
  • ഫിറ്റര്‍ (കാര്‍ഷിക വികസന ക്ഷേമവകുപ്പ്)

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) 

തസ്തിക 

വകുപ്പ് വിഭാഗം

സെക്യൂരിറ്റി അസിസ്റ്റന്റ്‌

കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് 

ഫീൽഡ് ഓഫീസര്‍ 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്

ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II 

അച്ചടിവകുപ്പ്

ബയോളജിസ്റ്റ്

കാഴ്ചബംഗ്ലാവും മൃഗശാലയും


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്)

വ്യാവസായിക പരിശീലനം


റേഡിയോഗ്രാഫര്‍ ഗ്രേഡ് II 

ആരോഗ്യം

ഇലക്ട്രീഷ്യന്‍ 

ഭൂജലവകുപ്പ്പ്ലാന്റ് 


എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)

കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്


ജൂനിയർ  അസിസ്റ്റന്റ്‌

കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച നിരവധി പരീക്ഷകൾ നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുമെന്ന് പിഎസ് സി അറിയിപ്പുണ്ട്. കൂടാതെ മുഖ്യപരീക്ഷ തീയതികളിലും മാറ്റമുണ്ടെന്ന് പി എസ് സി അറിയിച്ചിരുന്നു. പുതുക്കിയ പരീക്ഷാ കലണ്ടറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 comments: