ആട്ടം പാട്ട് കലോത്സവം 20 ഇനങ്ങളിൽ സ്കൂൾ റജിസ്ട്രേഷൻ ഇന്നു മുതൽ
മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്ത സ്കൂളുകൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ നോമിനേറ്റ് ചെയ്യണം.ഒരു സ്കൂളിൽനിന്ന് എത്ര വിദ്യാർഥികൾക്കു വേണമെങ്കിലും പങ്കെടുക്കാം. കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്ക് പങ്കെടുക്കാം. സ്കൂളുകൾ www.manoramakalolsavam.com എന്ന വെബ്സൈറ്റ് തുറന്ന് REGISTER SCHOOL എന്ന ഭാഗത്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം.
ബഡ്‌സ് സ്‌കൂളുകൾ തുറക്കുന്നത് കോവിഡ് സാഹചര്യം പരിശോധിച്ചശേഷം: മന്ത്രി വി ശിവൻകുട്ടി
എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്ന ഘട്ടത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യം നില നിന്നിരുന്നതിനാലാണ് പകുതി കുട്ടികള്‍ വരുന്ന തരത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും സാധാരണരീതിയിലേക്ക് സ്‌കൂളുകൾ മാറുന്നകാര്യം പരിഗണിക്കുക.
മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രോഗ്രാം പ്രവേശനം: എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാം
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളിലെ മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2022 സെഷന്‍ പ്രവേശനത്തിനായി നടത്തുന്ന ഐ.എന്‍.ഐ. എസ്.എസ്. എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എം.സി.എച്ച്., എം.ഡി. (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷഷന്‍) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയില്‍ വരുന്നത്.കോഴ്‌സുകള്‍, പ്രവേശനയോഗ്യത എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ iniss.aiimsexams.ac.in ല്‍ ഉള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും.
റബ്ബര്‍ പ്ലാന്റേഷന്‍സ് മാനേജ്മന്റില്‍ പി.ജി. ഡിപ്ലോമ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി), റബ്ബര്‍ പ്ലാന്റേഷന്‍സ് മാനേജ്‌മെന്റില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റബ്ബര്‍ ക്രോപ് പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പ്രോസസിങ്, മാര്‍ക്കറ്റിങ് എന്നിവയില്‍ പ്രോഗ്രാം ഊന്നല്‍ നല്‍കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങള്‍/പ്ലാന്റ് സയന്‍സ് തുടങ്ങിയവയിലെ ബിരുദധാരനന്തരബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 12 വരെ training.rubberboard.org.in ല്‍ 'ന്യൂസ്' ലിങ്ക് വഴി നല്‍കാം.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് തൊഴിൽ അധിഷ്ഠിത മീഡിയ കോഴ്‌സുകൾ പഠിക്കാൻ അവസരം; 25ന് മുമ്പ് അപേക്ഷിക്കുക
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു.പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്, വിഷ്വൽ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനീയറിങ്, ഓഡിയോ വിഷ്വൽ എഞ്ചിനീയറിങ്, മീഡിയ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകൾക്ക് 25ന് മുമ്പ് അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക്: ടി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-4011477, 8078939333, 9496939333 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.
അയ്യങ്കാളി സ്മാരക ഗവ. മോഡൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽസ് നടത്തുന്നു
തിരുവനന്തപുരം വെളളായണി അയ്യങ്കാളി സ്മാരക ഗവ. മോഡൽ സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി നവംബർ 15ന് രാവിലെ ഒമ്പതിന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ നടത്തുന്നു.2020-21 വർഷം നാല്, 10 ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എത്തുക.
ജോസ നാലാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം: ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടിയവർക്ക് പരിശോധിക്കാം
(ജോസ) നാലാം റൗണ്ട് അലോട്ട്മെന്റ് ഫലം ഇന്ന് അറിയാം. വൈകുന്നേരം 5ന് ഫലം വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിട്ടുള്ളത്. പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ josaa.nic.in സന്ദർശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലെറ്റർ കാണാൻ വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ മെയിൻ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം.
അലോട്ട്മെന്റ് പരിശോധിക്കാൻ ആദ്യം josaa.nic.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന View Seat Allotment Result – Round 4 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ജെ.ഇ.ഇ മെയിൻ അപേക്ഷാ നമ്പർ, പാസ്വേർഡ്, സെക്യൂരിറ്റി കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. നാലാം ഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം കാണാൻ കഴിയും
ഇഷ്ടമുള്ള നഗരത്തിൽ സി.ബി.എസ്.ഇ ആദ്യ ടേം ബോർഡ് പരീക്ഷയെഴുതാൻ സാധിക്കുമോ?
സി.ബി.എ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ആദ്യ ടേം ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മറ്റ് നഗരങ്ങൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. പരീക്ഷാ കേന്ദ്രം മാറ്റാൻ ഇന്നു കൂടി അവസരമുണ്ട്.തീയറി പരീക്ഷ അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷ സ്വന്തം നഗരത്തിൽ നിന്ന് മാറി സൗകര്യാർത്ഥമുള്ള മറ്റ് നഗരങ്ങളിൽ വിദ്യാർത്ഥികൾക്ക് എഴുതാനാകും. എന്നാൽ തീയറി പരീക്ഷയ്ക്ക് ഒരു നഗരം, പ്രാക്ടിക്കലിന് മറ്റൊരു നഗരം എന്ന രീതിയിൽ ലഭിക്കില്ല.
0 comments: