ഐ.റ്റി.ഐ(ITI) സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം 2021-22 നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ആരംഭിച്ചു .
യോഗ്യത
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്.
- രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി (Fresh) അപേക്ഷ സമർപ്പിക്കാവുന്നതാണ്
- അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിക്ക് 75% ഹാജറുണ്ടായിരിക്കണം
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
- 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പ് തുക
ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപ
രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപ
അപേക്ഷിക്കേണ്ട രീതി
- www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് scholarship-ITC re-imperssment scheme ലിങ്കിൽ ക്ലിക്ക് ചെയുക.
- Apply Online-ൽ ക്ലിക്ക് ചെയുക.
- User Id & Password Candidate Login ചെയ്യുക.
- അപേക്ഷകൻ Photo, Signature, പ്രസക്തമായ എല്ലാ രേഖകളും Upload ചെയ്യുകയും സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുകയും വേണം.
- പ്രിന്റ് ഔട്ടുo ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
അപേക്ഷർ ഹാജരാക്കേണ്ട രേഖകൾ
- ആധാർ കാർഡിന്റെ /എൻ പി ആർ കാർഡിന്റെ സ്കാൻ ചെയ്ത പകർപ്പ്.
- SSLC /PLUS TWO 2/VHSE മാർക്ക്‌ഷീറ്റിന്റെ പകർപ്പ്.
- റേഷൻ കാർഡിന്റെ പകർപ്പ്.
- I.T.I യിൽ പഠിക്കുന്ന രേഖകൾ
- രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്.
- പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
സ്ഥാപനമേധാവികളുടെ ശ്രദ്ധയ്ക്ക്
- സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥനോ ഓണ്ലൈനായി പരിശോധിക്കണം.
- സൂക്ഷമ പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ ഓൺലൈനായി അംഗീകരിച്ചിരിക്കണം .കൂടാതെ രേഖകൾ ഡയറെക്ടറേറ്റിൽ സമർപ്പിക്കണം
- സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യർത്ഥിക്കു 70 % അറ്റെൻഡൻസ് ഉറപ്പാക്കണം
- നിശ്ചിത ശതമാനം മാർക്ക് ഉണ്ടോയെന് ഉറപ്പ് വരുത്തുക.
- അപേക്ഷകൾ സുക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാപനമേധാവി അംഗീകരിക്കണം.
- വരുമാന സർട്ടിഫിക്കറ്റ് ഉൽപെടുത്തണം.
- എല്ല രേഖകളും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
- വരുമാനരേഖ പ്രെത്യകം പരിശോധിച്ച് ഉറപ്പു വരുത്തണം
- നിശ്ചിത തിയതിക്കകം അപേക്ഷകൾ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം.
ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ
www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക .
0 comments: