2021, നവംബർ 9, ചൊവ്വാഴ്ച

( November 9) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                     


ലിറ്റിൽ കൈറ്റ്‌സ്' പ്രവേശന പരീക്ഷ 20ന്; പ്രത്യേക ക്ലാസുകൾ വിക്ടേഴ്സിൽ

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.

KEAM 2021: എഞ്ചിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ മൂന്നാം ഘട്ട അലോട്ട്മെൻ്റ് ഫലം പരിശോധിക്കാം

KEAM 2021:പ്രവേശന പരീക്ഷയുടെ (കീം 2021) മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാൻ സാധിക്കും. വിവിധ കോഴ്സുകളുടെ പ്രവേശനത്തിനായി പരീക്ഷയെഴുതിയ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിച്ച് ഫലം അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.

സി.ബി.എസ്.ഇ ഒന്നാം ടേം ബോർഡ് പരീക്ഷ: റോൾ നമ്പറുകൾ എവിടെ നിന്ന് ലഭിക്കും?

സി.ബി.എസ്.ഇ ആദ്യ ടേം ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ റോൾ നമ്പറുകൾ ഇന്ന് ലഭ്യമാകും. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ മൈനർ വിഷയങ്ങളുടെ ആദ്യ ടേം പരീക്ഷ നവംബർ 16ന് ആരംഭിക്കും. പത്താം ക്ലാസുകാർക്ക് നവംബർ 17ന് പരീക്ഷ ആരംഭിക്കും. മേജർ വിഷയങ്ങളുടെ പരീക്ഷ നവംബർ 30നാണ് ആരംഭിക്കുക.പരീക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ബോർഡ് ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനായി cbse.gov.in  സന്ദർശിക്കുക.

പരീക്ഷ കേന്ദ്രത്തിൽ അറിയിക്കാതെ കാലിക്കറ്റ്​ ബി.കോം പരീക്ഷ; 90 വി​ദ്യാ​ർ​ഥി​ക​ളെ വ​ട്ടം ക​റ​ക്കി

പ​രീ​ക്ഷ ന​ട​ക്കു​ന്ന വി​വ​രം പ​രീ​ക്ഷ കേ​ന്ദ്രം അ​ധി​കൃ​ത​രെ അ​റി​യിയി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ളെ വ​ട്ടം​ക​റ​ക്കി. ഇ​തു​മൂ​ലം നി​ശ്ച​യി​ച്ചസ​മ​യ​വും ക​ഴി​ഞ്ഞ്​ ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ പ​രീ​ക്ഷ തു​ടങ്ങിയത് .

മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട്​ ബേക്കലിൽ; കോഴ്​സുകൾ ജനുവരിയില്‍ ആരംഭിക്കും 

മാ​രി​ടൈം ബോ​ര്‍ഡ് ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ള്‍ബേക്കലിൽ ആ​രം​ഭി​ക്കാ​നും അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ ഡി​ഗ്രി​ക്ക് സ​മാ​ന​മാ​യ ദീ​ര്‍ഘ​കാ​ല കോ​ഴ്സു​ക​ള്‍ പ​ടി​പ​ടി​യാ​യി തു​ട​ങ്ങാ​നും തീ​രു​മാ​ന​മായി .

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം

ഇൻർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.45,000 രൂപയാണു സെമസ്റ്റർ ട്യൂഷൻ ഫീസ്. ഇന്റേൺഷിപ്പുകൾ, ഐടിഐ സന്ദർശനങ്ങൾ, സോഷ്യൽ റെസ്പോൺസിബിലിറ്റി ക്യാംപുകൾ, വ്യാവസായിക സന്ദർശനങ്ങൾ, ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ www.tplc.gecbh.ac.in, www.gecbh.ac.in, www.ecoloop360.com, www.alphavogue.org, www.nestabide.com എന്നിവയിൽ ലഭിക്കും.

എൻഡിഎയിലേക്ക് ഇനി പെൺകുട്ടികളും; പരീക്ഷയ്ക്ക് തയാറെടുക്കാം ആത്മവിശ്വാസത്തോടെ

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലാദ്യമായി പെൺകുട്ടികളും ഇത്തവണ എൻഡിഎ & എൻഎ പരീക്ഷയെഴുതും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ പരീക്ഷയുടെയും എസ്എസ്ബി അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും അക്കാദമികളിലേക്കുള്ള പ്രവേശനം.

സ്‌കോൾ-കേരള ഡി.സി.എ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ എട്ട് വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഡിസംബർ 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2342950, 2342271, 2342369.

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിന് അപേക്ഷിക്കാം

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് www.scholarships.gov.in ൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രസ്തുത അപേക്ഷകളുടെ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഡിസംബർ 15ന് മുൻപായി പൂർത്തിയാക്കണം.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94460 96580, 94467 80308, 0471 2306580.

ട്രാന്‍സിലേഷണല്‍ എന്‍ജിനിയറിങ്ങില്‍ ഇന്റര്‍ഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം

ഇന്റര്‍ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയില്‍ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളജ്് നടത്തുന്ന ട്രാന്‍സിലേഷണല്‍ എന്‍ജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.45,000 രൂപയാണു സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്. ഇന്റേണ്‍ഷിപ്പുകള്‍, ഐടിഐ സന്ദര്‍ശനങ്ങള്‍, സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്യാംപുകള്‍,വ്യാവസായികസന്ദര്‍ശനങ്ങള്‍,ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.tplc.gecbh.ac.in, www.gecbh.ac.in, www.ecoloop360.com, www.alphavogue.org, www.nestabide.com എന്നിവയില്‍ ലഭിക്കും.

ചണ്ഡീഗഢില്‍ എം.എസ്‌സി./എം.എസ്‌സി. എം.എല്‍.ടി

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (പി.ജി.ഐ.എം.ഇ.ആര്‍.) എം.എസ്‌സി., എം.എസ്‌സി.എം.എല്‍.ടി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇമ്യൂണോപത്തോളജി, ബാക്ടീരിയോളജി ആന്‍ഡ് മൈക്കോളജി, വൈറോളജി, ബയോടെക്‌നോളജി, ഹേമറ്റോളജി, പാരസൈറ്റോളജി, ഫാര്‍മക്കോളജി.ഓരോന്നിന്റെയും പ്രവേശനത്തിനുവേണ്ട യോഗ്യത https://pgimer.edu.inലെ ‘ഇന്‍ഫര്‍മേഷന്‍ ടു കാന്‍ഡിഡേറ്റ്‌സ്’ ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രോസ്‌പെക്ടസില്‍ ലഭിക്കും.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍ & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മേയ് 2021 പരീക്ഷയുടെ ‘LISM 58 Dissertation and Viva-Voce’ പരീക്ഷ നവംബര്‍ 15 ന് സര്‍വകലാശാലയുടെ പാളയത്തുളള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. 

കേരളസര്‍വകലാശാല നടത്തുന്ന ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ആന്റ് ബി.കോം. ഹിയറിംഗ് ഇംപയേര്‍ഡ് കോഴ്‌സുകളുടെ ആറ്, എട്ട് സെമസ്റ്ററുകളുടെ (ഒക്‌ടോബര്‍ 2021) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 15 ന് ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ മാറ്റിവച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 10 മുതല്‍ നടത്തുന്നതാണ്. 


കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) ബോട്ടണി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്. 

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏപ്രില്‍ 2021 പരീക്ഷ കോവിഡ്-19 കാരണം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. 

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. 2020 സ്‌കീം (റെഗുലര്‍) ഫുള്‍ടൈം (യു.ഐ.എം. ട്രാവല്‍ ആന്റ് ടൂറിസം ഉള്‍പ്പെടെ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കേരളപഠനവിഭാഗവും കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഗവേഷണത്തിന്റെ പ്രാഥമികതത്ത്വങ്ങള്‍ – ദശദിന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 
. ബയോ-ഡാറ്റയും വകുപ്പുമേധാവിയുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷ 9446370168 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.സി.ആര്‍.പ്രസാദ്, അദ്ധ്യക്ഷന്‍, കേരളപഠനവിഭാഗം, കേരളസര്‍വകലാശാല, 9447552876

സി.എ.സി.ഇ.ഇ. – കൊല്ലം ടി.കെ.എം. കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്: 0474 2712240, 9746805470

എംജി സർവകലാശാല

സ്‌പോട് അഡ്മിഷൻ  (നവമ്പർ 10)

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ.എസ്.ഡബ്ല്യു.ഡി.എസ്. (എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ) എന്ന കോഴ്‌സിൻ്റ 2021-22 ബാച്ചിൽ പൊതുവിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. 

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിൽ പ്രവേശനത്തിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്‌പോട് അഡ്മിഷന് നേരിട്ട് ഹാജരാകണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്ററായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി നടത്തുന്ന എം.എസ് സി. ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ 2021 ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.

എം.എ. സിറിയക്

മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഇ.ഇ.ആർ.ഐ.) നടത്തുന്ന എം.എ. സിറിയക് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിലേക്കുള്ള അപേക്ഷ നവംബർ 15 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരിക്കും. 
ഗവേഷണ രീതിശാസ്ത്ര പ്രഭാഷണങ്ങൾ 19 മുതൽ

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ച് വെബ് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 19ന് ആരംഭിക്കുന്ന പ്രഭാഷണങ്ങൾ വിവിധ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങളെ മുൻനിർത്തിയുള്ള തായിരിക്കും. 

കാലിക്കറ്റ് സർവകലാശാല

അന്തര്‍ കലാലയ കായികമത്സരം – ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 അദ്ധ്യയന വര്‍ഷത്തെ അന്തര്‍കലാലായ കായിക മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന് നടക്കും. 

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന പരീശീലനത്തിന് നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന പരീക്ഷ 15, 16 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ., എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-ന് തുടങ്ങും.

 കണ്ണൂർ സർവകലാശാല

പുതിയ കോളേജുകൾ, കോഴ്‌സുകൾ, സീറ്റ് വർദ്ധനവ് – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ 2022-23 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജുകൾ/ കോഴ്‌സുകൾ/ സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in 

എം.എസ്.സി പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്


കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. ഫോൺ:79022687549.

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ.ബി.സി., പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ:9496353817, 0497-2782790.

വിദൂര വിദ്യാഭ്യാസ പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ് ) ഏപ്രിൽ 2021, ബിരുദാനന്തര ബിരുദ (സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) ജൂൺ 2021 പരീക്ഷകൾക്ക് പിഴയോടുകൂടി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയ്യതി 11.11.2021 വരെ നീട്ടി .


കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസില്‍ എല്‍എല്‍എം (ഐപി) പിഎച്ച്ഡി കോഴ്സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കുസാറ്റ് 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ ഫോണ്‍: 04842575174/2575074

സീറ്റൊഴിവ്

പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ ബി.എ തമിഴ് കോഴ്‌സില്‍ (ഇ.ടി.ബി 1, മുസ്ലിം 2, ഇ.ഡബ്ല്യൂ.എസ് 2) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 9961114936 ല്‍ നവംബര്‍ 10 ന് വൈകീട്ട് നാലിനകം ഫോണില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പാലക്കാട് സി.സി.എസ്.ഐ.ടി യില്‍ ബി.എസ്.സി. ഐ.ടി കോഴ്സിന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 12 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 9447525716.


0 comments: