2021, നവംബർ 9, ചൊവ്വാഴ്ച

നിങ്ങൾക്ക് SBI ബാങ്കിൽ അക്കൗണ്ട് ഉണ്ടോ ,എങ്കിൽ 2 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് കിട്ടുന്ന ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കുക

                                   


ഉപയോക്താക്കൾക്കു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ എന്നും മുൻപന്തിയിലാണു പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ഉപയോക്താക്കൾക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസാണ് ബാങ്ക് നൽകുന്നത്. ഇന്ത്യക്ക് പുറത്ത് അപകടം സംഭവിച്ചാലും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാം. മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. 2018 ഓഗസ്റ്റ് 28- ന് മുമ്പ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് തുക ഒരു ലക്ഷം രൂപയാണ്. എന്നാൽ ഈ തീയതിക്ക് ശേഷം ജൻധൻ അക്കൗണ്ട് തുറന്ന ആളുകൾക്ക് രണ്ടു ലക്ഷം രൂപ വരെ അപകട- മരണ പരിരക്ഷ ലഭിക്കും. 

എസ്.ബി.ഐ. റുപേ ജൻ ധൻ കാർഡിന് അപേക്ഷിക്കുന്നവർക്കാണ് പദ്ധതി ബാധകമാകുക.പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒരു പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ട് തുറക്കണം അല്ലെങ്കിൽ മുമ്പേ അക്കൗണ്ട് ഉണ്ടായിരിക്കണം. രാജ്യത്ത് എല്ലാവർക്കും ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ജൻ ധൻ അക്കൗണ്ട്. അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത, ആവശ്യാധിഷ്ഠിത ക്രെഡിറ്റിലേക്കുള്ള പ്രവേശനം, പണമയയ്ക്കൽ സൗകര്യം, ഇൻഷുറൻസ്, പെൻഷനിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്കോ, താഴ്ന്ന വരുമാനക്കാർക്കോ ഉള്ള സേവനങ്ങളും ജൻ ധൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൻധൻ യോജനയ്ക്ക് കീഴിൽ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഉപഭോക്താക്കൾ പണം നിക്ഷേപിക്കേണ്ടതില്ല. അക്കൗണ്ട് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളുള്ള റുപേ ഡെബിറ്റ് കാർഡുകളും ലഭിക്കും. ലൈഫ് ഇൻഷുറൻസിനു പുറമേ, റുപ്പേ ഡെബിറ്റ് കാർഡ് ഉടമകൾക്ക് പർച്ചേസ് പ്രൊട്ടക്ഷൻ ആനുകൂല്യങ്ങൾക്കും മറ്റ് നേട്ടങ്ങൾക്കും അർഹതയുണ്ട്. ഏതൊരു ഇന്ത്യൻ പൗരനും ജൻ ധൻ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശയും ലഭിക്കും.

ജൻധൻ അക്കൗണ്ടിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഒരാൾ ആദ്യം ക്ലെയിം ഫോം പൂരിപ്പിക്കണം. മരണം സംഭവിച്ചാൽ ഇൻഷുറൻസിന് അപേക്ഷ നൽകുന്നതിനൊപ്പം മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് കൂടി അറ്റാച്ചു ചെയ്യണം. അപകടത്തെക്കുറിച്ചുള്ള എഫ്.ഐ.ആറിന്റെ പകർപ്പ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്.എസ്.എൽ. റിപ്പോർട്ട്, മരിച്ചയാളുടെ ആധാർ കാർഡിന്റെ പകർപ്പ് എന്നിവയാണ് ആവശ്യമായ മറ്റ് രേഖകൾ. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് അപകടം നടന്ന് 90 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകൾ  സമർപ്പിക്കണം.

ആവശ്യമുള്ള രേഖകൾ 

1. ഇൻഷുറൻസ് ക്ലെയിം ഫോം.

2. മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ്.

3. കാർഡ് ഉടമയുടെയും നോമിനിയുടെയും ആധാർ പകർപ്പ്.

4. മരണം മറ്റ് കാരണങ്ങളാൽ സംഭവിച്ചതാണെങ്കിൽ FSL റിപ്പോർട്ട് നൽകണം.

5. അപകടത്തിന്റെ വിശദാംശങ്ങൾ നൽകുന്ന എഫ്ഐആർ അല്ലെങ്കിൽ പോലീസ് റിപ്പോർട്ടിന്റെ യഥാർത്ഥ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

6. കാർഡ് നൽകുന്ന ബാങ്കിന് നൽകുന്ന ഡിക്ലറേഷൻ ഫോമിൽ അംഗീകൃതയാളുടെ ഒപ്പും ബാങ്ക് സ്റ്റാമ്പും ഉണ്ടായിരിക്കണം 

7. ഇതിൽ ബാങ്ക് ഓഫീസറുടെ പേരും ഇമെയിൽ ഐഡിയും സഹിതം ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകണം.


0 comments: