2021, നവംബർ 29, തിങ്കളാഴ്‌ച

വീണ്ടും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക.

 


ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക.72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് നിര്‍ദേശം. കേരളം കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും പുതിയ നിബന്ധന ബാധകമാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ധാര്‍വാഡ്, ബെംഗളൂരു, മൈസൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് മെഡിക്കല്‍, പാരാമെഡിക്കല്‍ കോളജുകളിലേക്കും കര്‍ണാടകയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാര്‍ത്ഥികളെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കേരള സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

0 comments: