പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം അത്യാഡംബരപൂര്‍വമായിരുന്നു നടന്നത്. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശ് വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ശ്ലോക മേത്തയുടെ വസ്ത്രങ്ങളും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കാറുള്ള ആഭരണങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ നടന്ന യുവരാജ് സിംഗിന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അംബാനി കുടുംബം എത്തിയപ്പോള്‍ വളരെ സ്‌റ്റൈലിഷായ വസ്ത്രമാണ് ശ്ലോക അന്ന് ധരിച്ചത്. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല സ്‌കേര്‍ട്ടുമായിരുന്നു വസ്ത്രം. ഒപ്പം ഡയമണ്ട് കമ്മലും കൂടി ആയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ശ്ലോകയിലായിരുന്നു.
പക്ഷെ, വസ്ത്രത്തേക്കാളും ആഭരണത്തേക്കാളും അന്ന് എല്ലാവരും ശ്രദ്ധിച്ചത് ശ്ലോക ധരിച്ച ചെരുപ്പിനെയായിരുന്നു. സോഫിയ വെബ്സ്റ്റാര്‍സ് ഐകോണിക്ക് ബട്ടര്‍ഫ്ളൈ ഹീല്‍സ് ആണ് ശ്ലോക ധരിച്ചത്. ചെരുപ്പിന്റെ പുറകിലെ ചിത്രശലഭമാണ് ഹൈലൈറ്റ്. ലോകത്ത് ഏറ്റവും കൂടുതല്‍ സെലിബ്രേറ്റികള്‍ ധരിക്കുന്നത് ഈ ഹീല്‍സാണ്. 50,000 രൂപയാണ് ഇതിന്റെ വില.
ഇതിന് മുന്‍പ് നിത അംബാനിയുടെ ബാഗായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റെ ബിര്‍കിന്‍ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്‌സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിര്‍കിന് സ്വന്തമാണ്. അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളതും.2 കോടി 63 ലക്ഷം രൂപയായിരുന്നു നിതാ അംബാനിയുടെ ബാഗിന്റെ വില.
0 comments: