2021, നവംബർ 30, ചൊവ്വാഴ്ച

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പില്‍നിന്ന് മുസ്‌ലിം ഒബിസി വിദ്യാര്‍ഥികള്‍ പുറത്ത് , സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട്

 




സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പില്‍ മുസ്‌ലിം ഒബിസി വിദ്യാര്‍ഥികള്‍ പുറത്തായതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും അത് അത്യന്തം ഗുരുതര വീഴ്ചയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ ആവിശ്യപ്പെട്ടു. ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 10,000 രൂപയും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 20,000 രൂപയുംലഭിക്കുന്ന ഉയര്‍ന്ന സ്‌കോളര്‍ഷിപ്പാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ഡാറ്റയിലെ പിഴവ് മൂലം അനിശ്ചിതത്തിലായിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കുമ്പോള്‍ മതവും ജാതിയും എന്ന കോളത്തിന് നേരെ മുസ്‌ലിം എന്ന് കൊടുക്കുന്നതോടു കൂടി സ്‌കോളര്‍ഷിപ്പ്പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷയായിട്ട്മാറുകയാണ്. പക്ഷേ വര്‍ഷം 3000 രൂപ മാത്രമാണ് ഇതില്‍ ലഭിക്കുന്നത്.

കുറച്ച് കാലങ്ങളായിഇടത് പക്ഷം ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ അലംഭാവം കാരണം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യമാണ് നഷ്ടപ്പെടുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നാളെയാണെന്നിരിക്കെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കോളര്‍ഷിപ്പ് നഷ്ടമാകുമെന്ന ആശങ്കയിലാണ്. അപേക്ഷാ തീയ്യതി നീട്ടുന്നതിന് കേന്ദ്ര സര്‍ക്കരിനോട് ആവിശ്യപ്പെടുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവുകള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് മുസ്‌ലിം ഒബിസി വിദ്യാര്‍ഥികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് ലഭിക്കത്ത വിധത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഹമ്മദ് രിഫ കൂട്ടിച്ചേര്‍ത്തു

0 comments: