2021, നവംബർ 15, തിങ്കളാഴ്‌ച

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ് മോർട്ടം നടത്താം

 


സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ് മോർട്ടം  നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. അവയവദാന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്. സൂര്യാസ്തമയത്തിനു ശേഷം  പോസ്റ്റ് മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. അതേസമയം ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ നരഹത്യ, ആത്മഹത്യ, ബലാത്സംഗം, ജീര്‍ണിച്ച മൃതദേഹങ്ങള്‍, ദുരുപയോഗപ്പെട്ടത് എന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ പോസ്റ്റുമോര്‍ട്ടവും ഇത്തരത്തില്‍ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അടിസ്ഥാന സൌകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രികാലത്തും പോസ്റ്റ് മോർട്ടം നടത്തുന്നതിന് അനുവാദമുണ്ടാകും. മറ്റ് നിയമ പ്രശ്നങ്ങൾ ഒഴുവാക്കുന്നതിന്പോസ്റ്റ് മോർട്ടം  നടപടികളുടെ വീഡിയോ ചിത്രീകരിക്കാനും നിർദ്ദേശമുണ്ട്. 


0 comments: