2021, നവംബർ 16, ചൊവ്വാഴ്ച

(November 16) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 



പ്ലസ്​ വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അ​പേക്ഷ നാളെ മുതൽ 

ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി   അലോട്ട്മെൻറിന്  വേണ്ടി  അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.   2021 നവംബർ 17  രാവിലെ  10 മണി മുതൽ നവംബർ 19 വൈകീട്ട് 4 മണി വരെയാണ്​ അപേക്ഷിക്കാനുള്ള സമയം.

 പുതുച്ചേരി സര്‍ക്കാരിന് കീഴിലുള്ള നീറ്റ് യു.ജി. അധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പുതുച്ചേരി സര്‍ക്കാരിനു കീഴിലെ സെന്‍ട്രലൈസ് അഡ്മിഷന്‍സ് കമ്മിറ്റി (സെന്‍ടാക്) 2021-ലെ നീറ്റ് യു.ജി. അടിസ്ഥാനമാക്കി നടത്തുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗവണ്‍മെന്റ്, സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ, വെറ്ററിനറി കോളേജുകളിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ. എം.എസ്,.ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. പ്രോമുകളിലേക്കാണ് പ്രവേശനം.വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസ് www.centacpuducherry.in -ല്‍ കിട്ടും.

സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സില്‍ പോസ്റ്റ് ഡോകിന് അപേക്ഷിക്കാം.

യുനസ്‌കോ കാറ്റഗറി I ഗവേഷണ സ്ഥാപനമായ ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സ് (ഐ.സി.ടി.പി.), 2022 ജനുവരിയില്‍ ആരംഭിക്കുന്ന പോസ്റ്റ് ഡോക്ടറല്‍ സ്ഥാനത്തേക്ക് മികച്ച ഗവേഷണ പശ്ചാത്തലമുള്ള യുവ ശാസ്ത്രജ്ഞര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ https://e-applications.ictp.it/applicant/login/IT22 എന്ന ലിങ്ക് വഴി നവംബര്‍ 19 വരെ നല്‍കാം.

കുഫോസില്‍ ബുധനാഴ്ച സ്‌പോട്ട് അഡ്മിഷന്‍

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ എം. എസ്‌സി. കോഴ്‌സുകളിലും എം. ബി.എ. കോഴ്‌സിലും എസ്.സി., എസ്.ടി., മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ 17ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.കുഫോസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04842701085.

യു.ജി.സി നെറ്റ് പരീക്ഷ 20 മുതൽ

യു.ജി.സി നെറ്റ് പരീക്ഷ നവംബർ 20ന് ആരംഭിക്കും. പരീക്ഷയുടെ വിശദമായ ഷെഡ്യൂൾ (UGC NET Schedule) ഔദ്യോഗിക വെബ്സൈറ്റിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് ഇത് പരിശോധിക്കാം. ഡിസംബർ 2020, ജൂൺ 2021 സൈക്കിൾ പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് തീയതികൾ മനസ്സിലാക്കാം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.

CLAT | കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് അടുത്ത വർഷം രണ്ടു തവണ നടക്കും

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) (CLAT) 2022ൽ രണ്ട് തവണ നടത്താൻ തീരുമാനിച്ചു. കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസിന്റേതാണ് തീരുമാനം.ക്ലാറ്റ് 2022 പരീക്ഷ 2022 മേയ് 8നും ക്ലാറ്റ് 2023 പരീക്ഷ 2022 ഡിസംബർ 18നും നടക്കും. ഇതോടെ 2022 ൽ രണ്ട് തവണ ക്ലാറ്റ് പരീക്ഷ വിദ്യാർത്ഥികൾക്ക് എഴുതാൻ അവസരമുണ്ട്.

ഡെന്റൽ പിജി: അപേക്ഷാ ന്യൂനത പരിഹരിക്കാൻ നാളെ വരെ സമയം

ബിരുദാനന്തര ബിരുദ ഡെന്റൽ കോഴ്സ് പ്രവേശനത്തിനുളള നീറ്റ് എംഡിഎസ് പ്രവേശന പരീക്ഷയിലെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനെ തുടർന്നു പുതുതായി അപേക്ഷിച്ചവർക്ക്  അപേക്ഷയിൽ ന്യൂനത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നാളെ  12 വരെ സമയം അനുവദിച്ചു. അപാകത പരിഹരിക്കുന്നതിനുള്ള അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലേക്ക്അയയ്ക്കരുത്. വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ. ഫോൺ: 0471 2525300.

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.  വിദ്യാർത്ഥികൾ കോളേജുകളിൽ ബന്ധപ്പെടണം.

നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, gptcnta.ac.in, 9446075515, 9446903873.

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് രാവിലെ 9:30ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 04722802686.

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് (കമ്പ്യൂട്ടർ-1, ഇലക്ട്രിക്കൽ-1) നവംബർ17ന്സ്‌പോട്ട്അഡ്മിഷൻനടത്തും.വിശദവിവരങ്ങൾക്ക്: www.polyadmission.org. 

കേപ്പിൽ ബി.ടെക് സ്‌പോർട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി തൃക്കരിപ്പൂർ എന്നിവടങ്ങളിലുള്ള എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 17 മുതൽ നടക്കും.കീം 2021, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. 

ഡിപ്ലോമ കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്നു വർഷത്തെ പുതുതലമുറ ഡിപ്ലോമാ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30 വരെ നടത്തും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടണം. പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം നേടാം.

കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന് നടക്കും.  കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org


ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021 പുതിയ രജിസ്‌ട്രേഷനും, അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വര്‍ഷ പ്രോഗ്രാമുകളിലേയ്ക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 16 മുതല്‍ 21 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എയ്ഡഡ് കോളേജ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്ക് 15, 16 തിയതികളിലായി നടക്കേണ്ടിയിരുന്ന കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ 18, 19 തിയതികളില്‍ നടത്തുന്നതാണ്.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 

കേരളസര്‍വകലാശാലയുടെ 2021 – 2022 ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നവംബര്‍ 15 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 18 ന് നടത്തുന്നതാണ്.

പിഎച്ച്.ഡി. എന്‍ട്രന്‍സ് – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ 2021 വര്‍ഷത്തെ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നവംബര്‍ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www. research.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 17 മുതല്‍ കോളജ് ഓഫീസില്‍ വട്ട് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125

 എംജി സർവകലാശാല

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷനിൽ നടക്കുന്ന ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ്, ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗിന് പ്രീഡിഗ്രി/പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസലിംഗ് പാസായിരിക്കണം.  വിശദവിവരത്തിന് ഫോൺ: 8301000560.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (2011 അഡ്മിഷൻ, 2012-2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 18-ന് 4 മണി വരെ അവസരം. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ 18-ന് വൈകീട്ട് 5 മണി വരെ സ്റ്റുഡന്റ്‌സ് ലോഗിനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈററില്‍ (admission. uoc.ac.in), ഫോണ്‍ : 0494 2407016, 7017

കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. കോഴ്‌സുകളുടെ പ്രവേശനത്തിന് എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത് കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് 19-ന് സര്‍വകലാശാലാ കായികവിഭാഗത്തില്‍ കായികക്ഷമതാ പരിശോധന നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ രാവിലെ 8 മണിക്കു മുമ്പായി ഹാജരാകണം. ഫോണ്‍ : 0494 2407547.

എം.കോം. പ്രവേശനം

സര്‍വകലാശാലാ കൊമേഴ്‌സ് പഠനവിഭാഗം എം.കോം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 1 മുതല്‍ 90 വരെ റാങ്കിലുള്ളവരുടെ പ്രവേശനം 17-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. . ഫോണ്‍ 0494 2407363

എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനം

സര്‍വകലാശാലാ വിമണ്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനത്തിന് അപേക്ഷിച്ച് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 17-ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2004 സ്‌കീം, സിലബസ് പ്രകാരം 2004 മുതല്‍ 2010 വരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 

പരീക്ഷ

പി.എച്ച്.ഡി. പ്രിലിമിനറി/ക്വാളിഫൈയിംഗ് വര്‍ക്ക് ജൂലൈ 2020 പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 23, 24, 25 തീയതികളില്‍ നടക്കും. 

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. വോക്കല്‍, മ്യൂസിക് നവംബര്‍ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), നവംബർ 2020 പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 18.11.2021, 19.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.11.2021, 26.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാവിജ്ഞാപനം

നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2021 പരീക്ഷകൾക്ക് 18.11.2021 മുതൽ 20.11.2021 വരെ പിഴയില്ലാതെയും 22.11.2021 ന് പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

പത്ത്, എട്ട്, ആറ് സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകൾക്ക് 20.11.2021 വരെ പിഴയില്ലാതെയും 23.11.2021 ന് പിഴയോട് കൂടെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നും അഞ്ചും സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി നവംബർ 2010 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.



0 comments: