2021, നവംബർ 15, തിങ്കളാഴ്‌ച

പ്ലസ്​ വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അ​പേക്ഷ നാളെ മുതൽ ,വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 



ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി   അലോട്ട്മെൻറിന്  വേണ്ടി  അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.   2021 നവംബർ 17  രാവിലെ  10 മണി മുതൽ നവംബർ 19 വൈകീട്ട് 4 മണി വരെയാണ്​ അപേക്ഷിക്കാനുള്ള സമയം. candidate login ലൂടെ അപേക്ഷ പുതുക്കി നൽകാവുന്നതാണ്.അപേക്ഷ പുതുക്കി നൽകേണ്ട ലിങ്ക് hscap.kerala.gov.in/

സ്കൂൾ /കോമ്പിനേഷൻ ട്രാൻസ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും നവംബർ 17ന്​ രാവിലെ 9 മണിക്ക്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.

ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

http://control.hscap.kerala.gov.in/admin/uploads/cms/20211115215739.pdf?12

0 comments: