2021, നവംബർ 7, ഞായറാഴ്‌ച

( November 7) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                    


സിബിഎസ്ഇ 10, 12 ഒന്നാം ടേം പരീക്ഷയുടെ സാമ്പിൾ ഒഎംആർ ഷീറ്റ് പുറത്തിറക്കി

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ-CBSE) 10, 12 ക്ലാസുകളിലെ ഒന്നാം ടേം ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് നവംബർ ഒമ്പതിന് പുറത്തിറക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നവംബർ 30 ന് ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ഡിസംബർ ഒന്നിനും ആരംഭിക്കും. പരീക്ഷാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിൽ (cbse.gov.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


പോളിടെക്‌നിക്: സ്‌പോർട്ട്‌സ് ക്വാട്ടാ അഡ്മിഷൻ

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

പ്രവേശനം മാറ്റിവെച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ : ഇപ്പോൾ അപേക്ഷിക്കാം

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) എന്നിവയിലേക്കുള്ള  പ്രവേശന നടപടികൾ തുടങ്ങി.  പ്രവേശനപരീക്ഷ (ജോയിന്റ്‌ എൻട്രൻസ് ടെസ്റ്റ്‌– -JET) ഡിസംബർ 18നും 19നും നടക്കും.  ഡിസംബർ എട്ടുമുതൽ 17 വരെ അഡ്മിറ്റ് കാർഡ്‌ ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ട്‌. അപേക്ഷകർക്ക് applyjet2021.in ൽ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ്​ വി​ദൂ​ര വി​ഭാ​ഗം ബി​രു​ദ, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി 2021-22 അ​ധ്യ​യ​ന വ​ര്‍ഷം ന​ട​ത്തു​ന്ന ബി​രു​ദ, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ 25 വ​രെ പി​ഴ​യി​ല്ലാ​തെ​യും 30 വ​രെ 100 രൂ​പ പി​ഴ​യോ​ടെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍കാം. ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് www.sdeuoc.ac.inല്‍ ​ല​ഭ്യ​മാ​ണ്.

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

 സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സിലേക്ക് പ്രവേശനം.എസ് സി/എസ്.ടി സംവരണ ഒഴിവുകളിലേക്കടക്കം സ്പോട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ വെസ്റ്റ്ഹില്ലിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2385861, 9400508499.

0 comments: