2021, നവംബർ 8, തിങ്കളാഴ്‌ച

പോസ്റ്റ് ഓഫീസിൽ ജോലി വേണോ ,ഇതാ സുവർണ്ണ അവസരം ,ശമ്പളം 81100 രൂപ വരെ ,10 ക്ലാസ് യോഗ്യത ,ഡിസംബർ 3 വരെ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം

                                    

ആമുഖം 

കേരള പോസ്​റ്റല്‍ സര്‍ക്കിളില്‍ മികച്ച കായികതാരങ്ങള്‍ക്ക്​ അവസരം.പോസ്​റ്റല്‍/സോര്‍ട്ടിങ്​ അസിസ്​റ്റന്‍റ്​, പോസ്​റ്റ്​മാന്‍/മെയിന്‍ ഗാര്‍ഡ്​, മള്‍ട്ടി ടാസ്​കിങ്​ സ്​റ്റാഫ്​ തസ്​തികകളിലായി സ്​പോര്‍ട്​സ്​ ​ക്വാട്ടയില്‍ 95 ഒഴിവുകളുണ്ട്.നേരിട്ടുള്ള നിയമനത്തിന്​ ഇപ്പോള്‍ അപേക്ഷിക്കാം. നിശ്ചിത അപേക്ഷാഫോറവും വിശദവിവരങ്ങളും www.keralapost.gov.inല്‍നിന്നും ഡൗണ്‍ലോഡ്​ ചെയ്യാം. ഡിസംബര്‍ മൂന്ന്​ വരെ അപേക്ഷകള്‍ സ്വീകരിക്കും.

പോസ്​റ്റല്‍/സോര്‍ട്ടിങ്​ അസിസ്​റ്റന്‍റ്

ശമ്പളനിരക്ക്​-25,500-81,100 രൂപ

യോഗ്യത

  • ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ടു/തത്തുല്യ ബോര്‍ഡ്​ പരീക്ഷ പാസായിരിക്കണം.
  •  60 ദിവസത്തില്‍ കുറയാത്ത അംഗീകൃത ബേസിക്​ കമ്പ്യൂട്ടർ ട്രെയിനിങ്​ സര്‍ട്ടിഫിക്കറ്റ്​ നിയമനത്തിന്​ മുൻപ്​ നേടിയിരിക്കണം.
  • പത്ത്​/പന്ത്രണ്ട്​ ക്ലാസില്‍ കമ്പ്യൂട്ടർ  ഒരുവിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക്​ ഇത്​ ആവശ്യമില്ല. 

പ്രായപരിധി -18-27 വയസ്സ്​.

പോസ്​റ്റ്​മാന്‍/മെയില്‍ഗാര്‍ഡ്​ 

ശമ്പളനിരക്ക്-21,700-69,100 രൂപ,

യോഗ്യത

  • ​ മലയാളഭാഷ പരിജ്​ഞാനം വേണം. 
  • 10ാം ക്ലാസ്​ വരെയെങ്കിലും മലയാളഭാഷ പഠിച്ചിരിക്കണം.
  • പോസ്​റ്റ്​മാന്‍ തസ്​തികക്ക്​ പ്രാബല്യത്തിലുള്ള ടൂവീലര്‍/ലൈറ്റ്​ മോ​ട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്​ ലൈസന്‍സുണ്ടാകണം

 മള്‍ട്ടി ടാസ്​കിങ്​ സ്​റ്റാഫ്​ 

ശമ്പളനിരക്ക്-18,000-56,900 

യോഗ്യത

10ാം ക്ലാസ്​/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവര്‍ക്ക്​ അപേക്ഷിക്കാം.

പ്രായപരിധി -18-25 വയസ്സ്​.ഒ.ബി.സിക്കാര്‍ക്ക്​ 3 വര്‍ഷവും പട്ടികജാതി/വര്‍ഗക്കാര്‍ക്ക്​ 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്​.

64 സ്​പോര്‍ട്​സ്​/ഗെയിംസ്​ ഐറ്റങ്ങളിലാണ്​ അവസരം. അപേക്ഷകര്‍ ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ സ്​റ്റേറ്റ്​/നാഷനല്‍/ഇന്‍റര്‍നാഷനല്‍ മത്സരങ്ങളില്‍ പ​ങ്കെടുത്ത്​ പ്രതിഭ തെളിയിച്ചവരാകണം.യൂനിവേഴ്​സിറ്റി/ഇന്‍റര്‍ യൂനിവേഴ്​സിറ്റി, സ്​റ്റേറ്റ്​/സ്​കൂള്‍ തലങ്ങളില്‍ പ​ങ്കെടുത്തിട്ടുള്ളവരെയും പരിഗണിക്കും.ഫിസിക്കല്‍ എഫിഷ്യന്‍സിയില്‍ ദേശീയ അവാര്‍ഡ്​ നേടിയ സ്​പോര്‍ട്​സ്​മാന്‍മാര്‍ക്കും അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങള്‍, വിവിധ പോസ്​റ്റല്‍ ഡിവിഷന്‍/യൂണിറ്റ്​/ഓഫിസുകളില്‍ ഓരോ തസ്​തികയിലും ലഭ്യമായ ഒഴിവുകള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ വെബ്​സൈറ്റിലുണ്ട്​.അപേക്ഷഫീസ്​ 100 രൂപയാണ്​. നിശ്ചിത ഫോറത്തില്‍ തയാറാക്കിയ അപേക്ഷ C/o Chief postmaster General, Kerala circle, Thiruvananthapuram-695033ല്‍ ഡിസംബര്‍ 3 വരെ സ്വീകരിക്കും.

0 comments: