2021, നവംബർ 8, തിങ്കളാഴ്‌ച

( November 8) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                 


എം.ടെക് ഈവനിംഗ് കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴിസിൽ 2021-2022 അധ്യയന വർഷത്തെ എം.ടെക് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോൺടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 10ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.

ഓപ്ഷൻ സമർപ്പിക്കണം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2021-22 വർഷത്തെ ബി.എസ്‌സി.നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർകോളേജ്കോഴ്‌സ്ഓപ്ഷനുകൾ10വരെസമർപ്പിക്കണം.www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സൈനിക സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷയിൽ മാറ്റം വരുത്താൻ 10 വരെ അവസരം

സൈനിക സ്കൂൾ പ്രവേശന പരീക്ഷയായ ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനായി (AISSEE 2022) അപേക്ഷിച്ചിട്ടുള്ളവർക്ക് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ നവംബർ 10 വരെ സമയമുണ്ട്. പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ aissee.nta.nic.in സന്ദർശിച്ച് കറക്ഷൻ വിൻഡോ കാണാം.

ധീരതക്കുളള പുരസ്കാരം നേടിയവരെക്കുറിച്ചറിയാം; വീർ​ഗാഥ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം; നവംബർ 20 വരെ

ധീരതക്കുള്ള അവാർഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ​അവബോധം സൃഷ്ടിക്കാൻ വീർ​ഗാഥ പ്രോ​ഗ്രാം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 21ന് ആരംഭിച്ച പദ്ധതി നവംബർ 20 വരെ നീണ്ടുനിൽക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിബിഎസ്ഇ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വീർ​ഗാഥ പരിപാടിയിൽ പങ്കെടുക്കാം. 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം
 കേരള സര്‍വകലാശാലയുടെ 202122 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2020 (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) എം.എ. ഇക്കണോമിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 10, 11 തീയതികളില്‍ നടത്തുന്നതാണ്. 

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 5 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വര്‍ഷ എല്‍.എല്‍.ബി. (പഞ്ചവത്സര – 1998 സ്‌കീമിന് മുന്‍പുളളത്) രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ നവംബര്‍ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. 

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ഫെബ്രുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നവംബര്‍ 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., നവംബര്‍ 2021 പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യു.ഐ.എമ്മുകളില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 8 മുതല്‍ നടക്കുന്നതാണ്. 

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 മാര്‍ച്ചില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പ്രിവിയസ് ആന്റ് ഫൈനല്‍ ആന്വല്‍ സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍വകലാശാലയുടെ പാളയം ഓഫീസിലുളള  സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എസ്.സി./എസ്.ടി. റിസര്‍ച്ച് സ്‌കോളര്‍സ്

കേരളസര്‍വകലാശാലയിലെ എസ്.സി./എസ്.ടി. (ഫുള്‍ടൈം) ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് (2021 – 2022) യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 6. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠന വിഭാഗത്തില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ളവര്‍ 12-ന് രാവലെ 9.30-ന് പഠനവിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എം.ടി.എച്ച്.എം. വൈവ

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 11-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-നും നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷയും 15-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 0495 2761335, 9446350480, 8893280055

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

 കണ്ണൂർ സർവകലാശാല


എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ/ ഇ. ഡബ്ല്യൂ. എസ്/ എസ്.ടി/ എസ്.സി/ ഓ.ഇ.സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 12.11.2021 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. 

എം.എസ്.സി.ജ്യോഗ്രഫി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി.ജ്യോഗ്രഫി കോഴ്‌സിൽ എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 11ന് (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഹാജരാകണം.

0 comments: