പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് പിന്തുണയുമായി ഗൂഗിള്‍. പെണ്‍കുട്ടികള്‍ക്ക് വേണ്ടി പുതിയ സ്‌കേളര്‍ഷിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക.സാങ്കേതിക വിദ്യയിൽ മികവ് പുലർത്താൻ ഈ സ്കോളർഷിപ്പ് സഹായിക്കും.
യോഗ്യത
- അപേക്ഷകർ 2021-2022 അധ്യയന ഫുൾടൈം ബിരുദ വിദ്യാർത്ഥിയായിരിക്കണം.
- അപേക്ഷിക്കുന്നവര്‍ ഏഷ്യ- പസഫിക് മേഖലയിലെ അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം
അപേക്ഷകർ അവരുടെ നിലവിലുള്ള അല്ലെങ്കിൽ മുൻപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക പ്രൊജക്റ്റുകളും അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. കൂടാതെ 400 വാക്കിൽ കുറയാത്ത ഉപന്യാസവും ഒപ്പം നൽകണം. ഈ ഉപന്യാസം വിലയിരുത്തപ്പടുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ 10 ന് മുമ്പ് അപേക്ഷിക്കാം. buildyourfuture.withgoogle.com/scholarships/generation-google-scholarship-apac എന്ന വെബ്സൈറ്റ് വഴി വിശദാംശങ്ങൾ അന്വേഷിക്കാവുന്നതാണ്. ഡിസംബര്‍ 10 വരെ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
0 comments: