2021, നവംബർ 23, ചൊവ്വാഴ്ച

(November 23) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


കോളേജ് ഓപ്ഷൻ 25 വരെ നൽകാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബി.എസ്‌സി.നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിൽ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ 25 വരെ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പ്രവേശന പരീക്ഷ 28ന്

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷിച്ചവർക്ക് 28ന് കോഴിക്കോട് പരീക്ഷ നടത്തും. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 2560364.

ഡിപ്ലോമ കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഹിയറിങ് ഇമ്പേർഡ് സ്‌പെഷ്യൽ ബാച്ചിലെ നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു.നവംബർ 24, 25, 26 തീയതികളിലൊന്നിൽ കൈമനം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജാരാകണം.വിശദവിവരങ്ങൾക്ക്: www.polyadmission.org, 0471-2491682.

നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാംവർഷ പ്രവേശനം

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്  ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്.ഒഴിവുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, ഫോൺ: 7510570372.

 വിദേശ എംബിബിഎസ്: ഇന്ത്യയിലും ഒരുവർഷത്തെ ഇന്റേൺഷിപ് വേണം 

വിദേശ സർവകലാശാലകളിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും ഒരുവർഷത്തെ ഇന്റേൺഷിപ് നിർബന്ധമാക്കി. വിദ്യാർഥികളുടെ പഠനപരിശീലനം സംബന്ധിച്ചു ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. വിദേശത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയതാണെങ്കിലും ഇളവില്ല.

നഴ്സിങ്, പാരാമെഡിക്കൽ: മാനേജ്മെൻറ് ക്വാട്ട പ്രവേശനം

തമിഴ്നാട്ടിലെ പ്രൈവറ്റ് പ്രൊഫഷണൽ കോളേജസ് അസോസിയേഷൻ-ഹെൽത്ത് സയൻസസ്, സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം.ബി.ഫാർമസി, ബി.എസ്‌സി. നഴ്സിങ്, ബാച്ചിലർ ഓഫ്‌ ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വിശദമായ യോഗ്യതാ വ്യവസ്ഥ www.tnppcahs.org -ലെ പ്രോസ്പെക്ടസിൽ ലഭിക്കും.

ബി.എസ്‌സി. നഴ്‌സിങ് : കോളേജ് / കോഴ്‌സ് ഓപ്ഷൻ സമർപ്പണം 25 വരെ.

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വർഷത്തെ ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala..gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ് / കോഴ്‌സ് ഓപ്ഷനുകൾ നവംബർ 25വരെ സമർപ്പിക്കാം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.

അസാപ് പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബിരുദ, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വിവരങ്ങള്‍ക്ക്: സോഫ്റ്റ്‌വേര്‍ ടെസ്റ്റിങ് 9495999727 , 9495999651, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് 9495999617, ബിസിനസ് അനലിറ്റിക്‌സ് 6282501520, ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് 9495999720. www.asapkerala.gov.in.

സൗജന്യ ജെഇഇ ക്രാഷ് കോഴ്‌സുമായി അമൃത വിശ്വ വിദ്യ പീഠം

 താല്‍പര്യമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്ഥാപനം നടത്തുന്ന ജെഇഇ പ്രിലിമനറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 27, 28 തീയതികളിലാണ്  പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുക്കുന്ന ആദ്യ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് 30 ദിവസം നീളുന്ന സൗജന്യ ക്രാഷ് കോഴ്‌സില്‍ പങ്കെടുക്കാം.വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://amrita.edu/

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ബിരുദാനന്തര ബിരുദ പ്രവേശനം – 2021അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 വരെ നീട്ടിയിരിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുമുളള അവസാന തീയതി നവംബര്‍ 26 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

ന്നാം വര്‍ഷ ബി.എഡ് പ്രവേശനം-2021ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് – നവംബര്‍ 26, 27 തീയതികളില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.തമിഴ്, സംസ്‌കൃതം, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

 എംജി സർവകലാശാല

ബി എഡ്, പിജി പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര – ബിരുദ, ബി എഡ് പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അടക്കേണ്ട സർവ്വകലാശാല ഫീസടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവമ്പർ 26 ന് വൈകുന്നേരം നാലു മണിയ്ക്കകം അലോട്മന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് എസ്.സി. വിഭാഗത്തിൽ ആറും, എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് – വോക്കൽ, എം.എ. മ്യൂസിക് – വീണ, എം.എ. മ്യൂസിക് – വയലിൻ, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. മൃദംഗം, എം.എ. മദ്ദളം, എം.എ. കഥകളി – വേഷം എന്നീ വിഷയങ്ങളുടെ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

 കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. ഓണ്‍ലൈന്‍ ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ”സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ യൂണിവേഴ്‌സറ്റി ഓഫ് കാലിക്കറ്റ്” എന്ന ഔദ്യോഗിക വിലാസത്തില്‍ യൂട്യൂബില്‍ ലഭിക്കും.  ഫോണ്‍ 0494 2407356, 7494,

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ (https://politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. 

ഹാള്‍ടിക്കറ്റ്

നവംബര്‍ 29-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റ്

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ സഹിതം കോളേജില്‍ ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ അപേക്ഷ

2014, 2015 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, മാത്തമറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, ജനറല്‍ ബയോടെക്‌നോളജി, സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

എം.എസ്.സി ജ്യോഗ്രഫി- സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ ഭൂമിശാസ്ത്രവകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗാമിൽ എസ്‌. സി വിഭാഗത്തിന് സംവരണം ചെയ്ത രണ്ടു സീറ്റും എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്.  നവംബർ 26ന് (വെള്ളി) രാവിലെ 11മണിക്ക് ഭൂമിശാസ്ത്രവകുപ്പിൽ ഹാജരാകണം. Ph.9447085046

ഹോൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ്/ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 03.12.2021 വരെ സ്വീകരിക്കും.

0 comments: