സിനിമ കാണാനും ഇനി ചെലവ് കുത്തനെ കൂടും. കോവിഡ് കാലത്ത് തിയേറ്ററുകളെല്ലാം അടച്ചതിനെ തുടര്‍ന്ന് സിനിമകള്‍ കാണാനുള്ള ഏക ആശ്രയം ഒടിടി സെര്‍വീസുകളായിരുന്നു. എന്നാല്‍ ഡിസംബര്‍ 13 മുതല്‍ ചെറിയ വില കൊടുത്ത് സിനിമകള്‍ കാണാമെന്നുള്ള മോഹങ്ങളൊന്നും ഇനി നടക്കില്ല. കാരണം ആമസോണ്‍ പ്രൈം അംഗത്വത്തിന് ഡിസംബര്‍ 13 മുതല്‍ 50 ശതമാനം വില കൂട്ടുകയാണ്.
ആമസോണ്‍ പ്രൈം അംഗത്വത്തിന് ഡിസംബര്‍ 14 മുതല്‍ കൂടുതല്‍ ചെലവ് വരുമെന്ന് റിപോര്‍ട് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ 13ന് ശേഷം രാജ്യത്തെ പ്രൈം അംഗത്വത്തിന് 50 ശതമാനം വില വര്‍ധിപ്പിക്കുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.കോവിഡ് കാലത്ത് ആമസോണ്‍ പ്രൈം, നെറ്റ് ഫ് ളിക്‌സ് എല്ലാം കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സിനിമകളും വെബ്‌സീരീസുകള്‍ കാണാന്‍ ജനങ്ങളെ സഹായിച്ചിരുന്നു. ഒക്ടോബറില്‍ തന്നെ ആമസോണ്‍ പ്രൈം അംഗത്വ ഫീസ് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍, നിരക്ക് കൂട്ടുന്നതിന്റെ തിയതി ആമസോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ വാര്‍ഷിക അംഗത്വത്തിന് 999 രൂപയാണ് ഈടാക്കുന്നത്. പുതുക്കിയ നിരക്കുകള്‍ വരുമ്പോള്‍ 999 രൂപയ്ക്ക് പകരം 1,499 രൂപ നല്‍കേണ്ടിവരും.
പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്ക് അവരുടെ സബ്സ്‌ക്രിപ്ഷന്‍ പഴയ നിരക്കില്‍ (അതായത് പ്രതിവര്‍ഷം 999 രൂപ) ഡിസംബര്‍ 13 അര്‍ധരാത്രി വരെ ചെയ്യാനും അവസരമുണ്ട്. ഡിസംബര്‍ 14 മുതല്‍ നിലവില്‍ വരുന്ന പ്രതിമാസ പ്ലാനിന് പ്രൈം അംഗങ്ങള്‍ 129 രൂപയ്ക്ക് പകരം 179 രൂപ നല്‍കണം. 50 രൂപയുടെ വര്‍ധനവാണിത്. ത്രൈമാസ പ്ലാനിന് 459 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ മൂന്നു മാസ പ്ലാന്‍ 329 രൂപയ്ക്ക് ലഭ്യമാണ്.
വിലവര്‍ധനവ് നിലവിലുള്ള പ്രൈം അംഗങ്ങളെ ബാധിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, നിലവിലുള്ള പ്രൈം അംഗത്വം അവസാനിച്ചാല്‍ പ്രൈം അംഗങ്ങള്‍ പുതുക്കിയ നിരക്കുകള്‍ നല്‍കേണ്ടിവരും. ആമസോണ്‍ പ്രൈം അംഗത്വമുള്ളവര്‍ക്ക് ആമസോണിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നിന്ന് അതിവേഗ ഡെലിവറി, പ്രൈം സെയില്‍ ആക്സസ് എന്നിവ മാത്രമല്ല ആമസോണിന്റെ പ്രൈം വിഡിയോ, ഓഡിബിള്‍, പ്രൈം മ്യൂസിക് എന്നിവയും അതിലേറെയും പോലുള്ള ആപ്ലികേഷനുകളിലേക്ക് ആക്സസ് അനുവദിക്കുകയും ചെയ്യുന്നു.
0 comments: